അശ്രദ്ധമായി റോഡ് കുറുകെ കടന്ന സൈകിള്‍ യാത്രികനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് സ്‌കൂടെര്‍ മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോതമംഗലം: (www.kasargodvartha.com 17.02.2021) നിയന്ത്രണം വിട്ട് സ്‌കൂടെര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടപ്പടി ചുണ്ടേക്കാടന്‍ കുഞ്ഞുമുഹ് മദ് -റഹ് മത് ദമ്പതികളുടെ മകന്‍ സാദിഖ്(23) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 7.45 മണിയോടെ വീട്ടിലേക്ക് മടങ്ങും വഴി ചേറങ്ങനാല്‍ കവലക്ക് സമീപം മഠത്തുംപടിയിലാണ് സംഭവം.

അശ്രദ്ധമായി റോഡ് കുറുകെ കടന്ന സൈകിള്‍ യാത്രികനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് സ്‌കൂടെര്‍ മറിയുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ സാദിഖ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. സഹോദരങ്ങള്‍: ആഷിഖ്, അലി. ഖബറടക്കം ബുധനാഴ്ച്ച ഉച്ചക്ക് 12ന് കോട്ടപ്പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

othamangalam, News, Kerala, Injured, Death, Youth, Treatment, Accident, Man who was being treated for injuries in a scooter accident, died

Keywords: Kothamangalam, News,  Kerala, Injured, Death, Youth, Treatment, Accident, Man who was being treated for injuries in a scooter accident, died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?