നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നുതന്നെ മത്സരിക്കും, യു ഡി എഫിന്റെ ഔദാര്യം വേണ്ടെന്നും പി സി ജോര്‍ജ്

കോട്ടയം: (www.kvartha.com 27.02.2021) ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കേരള ജനപക്ഷം (സെക്യൂലര്‍) ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ ഔദാര്യം വേണ്ട, അവര്‍കൊപ്പം ചേരില്ലെന്നും പറഞ്ഞ ജോര്‍ജ് എന്നാല്‍ എല്‍ഡിഎഫുമായി ചര്‍ച നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

തല്‍ക്കാലം മറ്റ് മുന്നണികളുമായി ചര്‍ച നടത്തില്ല. ട്വന്റി20 മാതൃക വിപുലീകരിക്കും. അവരുമായി ചര്‍ച നടത്തി. ട്വന്റി20യുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കണം. ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബുധനാഴ്ച ചര്‍ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

യുഡിഎഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷെ ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കു പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നു. ജിഹാദികള്‍ പിന്തുണയ്ക്കുന്ന യുഡിഎഫുമായി സഹകരണമില്ല. യുഡിഎഫിന്റെ നേതൃനിര വഞ്ചകന്മാരാണ്. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്ന കാര്യമാണ് യുഡിഎഫ് ചര്‍ച ചെയ്തത്. അതിന് കോണ്‍ഗ്രസിന്റെ ഔദാര്യം ആവശ്യമില്ല.

വിഎസ് പക്ഷക്കാരന്‍ ആയിരുന്നതു കൊണ്ട് പിണറായി വിജയന് അത്ര താല്‍പര്യമുണ്ടാകില്ല. അതുകൊണ്ടു എല്‍ഡിഎഫിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. പാര്‍ടിയുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ചും മാര്‍ച്ച് മൂന്നിന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സെക്രടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കും. യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പോഷക സംഘടന സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ ചാര്‍ജ് ജനറല്‍ സെക്രടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Will contest from Poonjar; anyone can support Janapaksham: PC George, Kottayam, News, Politics, P C George, Assembly Election, UDF, Criticism, LDF, Kerala
Keywords: Will contest from Poonjar; anyone can support Janapaksham: PC George, Kottayam, News, Politics, P C George, Assembly Election, UDF, Criticism, LDF, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?