ആറുമാസം മുന്‍പ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി; സംശയത്തെ തുടര്‍ന്നാണെന്ന് പൊലീസ്


മുക്കം: (https://ift.tt/37leaFE) ആറുമാസം മുന്‍പ് വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പില്‍ നാട്ടിക്കല്ലിങ്ങല്‍ ഷഹീര്‍ (30) ആണ് ഭാര്യ മുഹ്‌സിലയെ (20) ഉറക്കത്തിനിടയില്‍ കൊലപ്പെടുത്തിയത്. സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. മുറിയില്‍ നിന്ന് ബഹളം കേട്ട് മാതാപിതാക്കള്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ തയാറായില്ല. തുടര്‍ന്ന് സമീപവാസികള്‍ എത്തിയതോടെ വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയ ഷഹീറിനെ പിടികൂടി പൊലീസില്‍ അറിയിക്കുകയായിരുന്നു. മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്ന മുഹ്‌സിലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News, Kerala, State, Local News, Husband, Killed, Wife, Police, Crime, Accused, Marriage, Suspecting infidelity, man kills sleeping women


വിദേശത്തായിരുന്ന ഷഹീര്‍ വിവാഹത്തിനു ശേഷം മടങ്ങിപോയിരുന്നില്ല. അടുത്തിടെയാണ് മലപുറം ഒതായിലെ വീട്ടില്‍ നിന്നും മുഹ്‌സില ഭര്‍തൃവീട്ടില്‍ എത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ പൊലിസ് കണ്ടെത്തി. താമരശ്ശേരി ഡിവൈഎസ്പി എന്‍ സി സന്തോഷ്, മുക്കം ഇന്‍സ്‌പെക്ടര്‍ എസ് നിസാം എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 

ഒതായി ചൂളാട്ടിപ്പാറ പുളിക്കല്‍ മുജീബിന്റെയും കദീജയുടെയും മകളാണ് മുഹ്‌സില. സഹോദരങ്ങള്‍: മുഹ്‌സില്‍ റഹ്മാന്‍, മുസ്‌ന

Keywords: News, Kerala, State, Local News, Husband, Killed, Wife, Police, Crime, Accused, Marriage, Suspecting infidelity, man kills sleeping women

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?