ബംഗാളില്‍ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം

കൊല്‍ക്കത്ത: (www.kvartha.com 14.02.2021) ബംഗാളില്‍ ബിജെപി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം. ബിജെപി നേതാവ് ബാബു മാസ്റ്ററുടെ കാറിന് നേരെയാണ് പത്തിലധികം വരുന്ന സംഘം ബോംബ് എറിഞ്ഞത്. ലൗഹാതി പൊലീസ് പോസ്റ്റിനടത്തുവെച്ചായിരുന്നു സംഭവം. ബാബു മാസ്റ്ററും അദ്ദേഹത്തിന്റെ ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. 

ഗുരുതരമായി പരിക്കേറ്റ ബാബു മാസ്റ്ററെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ബാസിര്‍ഘട്ടിലെ പാര്‍ട്ടി യോഗത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങവെയാണ് ആക്രമണം. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവായിരുന്ന ബാബു മാസ്റ്റര്‍ കഴിഞ്ഞ ഡിസംബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്. 

Kolkata, News, National, attack, BJP, Leader, Bomb, Injured, Politics, Car, Police, BJP leader Babu Master's car attacked by bomb

Keywords: Kolkata, News, National, attack, BJP, Leader, Bomb, Injured, Politics, Car, Police, BJP leader Babu Master's car attacked by bomb


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?