ജോർജുകുട്ടിയുടെ കാറിന്‍റെ നമ്പർ വ്യാജം; വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചത് മോടോർ വാഹന വകുപ്പിന്റെ വീഴ്ചയല്ലേയെന്ന് സോഷ്യൽ മിഡിയ

കൊച്ചി: (www.kvartha.com 22.02.2021) മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 2 ഇതിനോടകം തന്നെ പ്രേക്ഷകമനസിൽ സ്വീകാര്യത നേടി കഴിഞ്ഞു. ആമസോൺ പ്രൈമിൽ റിലീസ് ആയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ സിനിമയിലെ പല രംഗങ്ങളും.

രസകരമായ ചർചകളാണ് സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ നടക്കുന്നത്. അതിൽ ഇപ്പോഴത്തെ മുഖ്യചർച വിഷയമാണ് മോഹന്‍ലാല്‍ കഥാപാത്രമായ ജോർജുകുട്ടിയുടെ ഫോർഡ് എകോ സ്‌പോർട് കാർ.

ജോർജുകുട്ടിയുടെ കാറിന്‍റെ നമ്പർ വ്യാജമാണെന്നും അത് ഹോണ്ട ഡിയോ സ്‌കൂടെറിന്റെ പേരിലുള്ള നമ്പറാണെന്നുമാണ് സോഷ്യൽ മിഡിയയിലെ പുതിയ കണ്ടെത്തൽ. പരിവാഹന്‍ വെബ്‍സൈറ്റിലെ വാഹനവിവരങ്ങളുടെ സ്‍ക്രീന്‍ ഷോട് സഹിതമാണ് സോഷ്യല്‍ മീഡിയയിലെ ഈ രസകരമായ ചര്‍ച.

News, Kerala, State, Film, Cinema, Entertainment, Mohanlal, Malayalam, Actor, Actress, Social Media, Facebook, Instagram, Car, Viral,

സംഭവം വൈറലായതോടെ ഇത് ഗതാഗത വകുപ്പിന്റെ വീഴ്ചയാണെന്നും വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ജോർജുകുട്ടിയുടെ പേരിൽ മോടോർ വാഹന വകുപ്പ് നടപടി എടുക്കണമെന്നും ഉള്ള രസകരമായ കമന്റുകളാണ് വരുന്നത്. ജോർജുകുട്ടി വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചത് മോടോർ വാഹന വകുപ്പിന്റെ വീഴ്ചയല്ലേയെന്നും ചിലർ ചോദിക്കുന്നു.

സിനിമയിലെ മറ്റൊരു രംഗവും സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു.
'ആ റോഡ് എങ്ങോട്ട് പോകുന്നതാ....?' അത് ജോർജുട്ടിയുടെ കേബിൾ ടിവി ഓഫീസ് ഇരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട് കട്ടാ സാർ. ആ റോഡ് ടാറ് ചെയ്തിട്ട് മൂന്ന് വർഷമേ ആയുള്ളൂ. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാർ....'

സിനിമയിലെ ഈ ഭാഗം 'പിണറായിക്കാലം' എന്ന രീതിയിൽ ചിലർ ഉയർത്തിക്കാട്ടിയിരുന്നു. ആ സമയത്ത് ആ റോഡ് വളരെ മോശമായിരുന്നു സാർ എന്ന ഡയലോഗിന് ഇടയിൽ ആറു വർഷം മുമ്പ് ആ റോഡ് മോശമായിരുന്നു എന്ന് വ്യക്തമാക്കി എഴുതിയാണ് സോഷ്യൽ മീഡിയയിലെ ഇടത് അനുകൂലികളുടെ പ്രചാരണം.

എം എൽ എമാർ പോലും ഈ ഡയലോഗ് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വച്ചിട്ടുണ്ട്

റോഡ് നന്നായത് പിണറായിയുടെ നേട്ടമാണെങ്കിൽ വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് മാറിയത് മോടോർ വാഹന വകുപ്പിന്റെ വീഴ്‍ച അല്ലേയെന്നാണ് ചിലർ ചോദിക്കുന്നത്.

ജോര്‍ജ്ജുകുട്ടിയെ പിടിക്കാന്‍ കഴിയാത്ത പൊലീസിന്‍റെ വീഴ്‍ച ആഭ്യന്തര വകുപ്പിന്‍റേതു കൂടിയാണെന്നും ചിലര്‍ വാദിക്കുന്നു. മാത്രമല്ല, വണ്ടി നമ്പര്‍ കേസില്‍ ജോർജുകുട്ടിയ്ക്ക് വേണ്ടി വാദിക്കാൻ അവസാനം സിനിമയിലെ വക്കീലായ രേണുക വരും എന്നുള്ള തമാശരൂപത്തിലുള്ള പ്രതികരണങ്ങളും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്.

Keywords: News, Kerala, State, Film, Cinema, Entertainment, Mohanlal, Malayalam, Actor, Actress, Social Media, Facebook, Instagram, Car, Viral, Georgekutty ford ecosport number issue in social media. 


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?