ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു, എന്നാല്‍ തനിക്ക് ഭാരതരത്ന നല്‍കണം എന്നാവശ്യപ്പെട്ടുള്ള ക്യാംപയ്നുകള്‍ അവസാനിപ്പിക്കണം: അഭ്യര്‍ത്ഥനയുമായി വ്യവസായി രത്തന്‍ടാറ്റ


മുംബൈ: (https://ift.tt/3aCODIF) ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ തനിക്ക് ഭാരതരത്ന നല്‍കണം എന്നാവശ്യപ്പെട്ടുള്ള ക്യാംപയ്നുകള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വ്യവസായി രത്തന്‍ടാറ്റ. രാഷ്ട്രപുരോഗതിക്കായി ഇനിയും യത്നിക്കുമെന്ന് വ്യക്തമാക്കി രത്തന്‍ ടാറ്റ സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച പ്രസ്താവന പോസ്റ്റ് ചെയ്തു.

'ഒരു പുരസ്‌കാരത്തിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വൈകാരിക പ്രകടനങ്ങളെ മാനിക്കുന്നു. ഇത്തരം ക്യാംപയ്നുകള്‍ നിര്‍ത്താന്‍ താഴ്മയായി അപേക്ഷിക്കുന്നു. പകരം, ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഭാഗ്യവാനാണ് എന്ന് ഞാന്‍ സ്വയം കരുതുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും ഐശ്വര്യത്തിനും വേണ്ടി യത്നിക്കും' - രത്തന്‍ ടാറ്റ വ്യക്തമാക്കി.

News, National, India, Mumbai, Business, Business Man, Award, Twitter, Social Media, Proud to be an Indian, but should stop campaigning for Bharat Ratna: Ratan Tata


2020ലെ ഭാരത രത്ന പുരസ്‌കാരം രത്തന്‍ ടാറ്റയ്ക്ക് നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ ക്യാംപയിനുകള്‍. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായ രത്തന്‍ ടാറ്റയ്ക്ക് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

Keywords: News, National, India, Mumbai, Business, Business Man, Award, Twitter, Social Media, Proud to be an Indian, but should stop campaigning for Bharat Ratna: Ratan Tata

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?