വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തുവേണമെങ്കിലും പറയട്ടേ, ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുണ്ട്, അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ല; ഉമ്മന്‍ചാണ്ടി

കണ്ണൂര്‍: (www.kvartha.com 17.02.2021) വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തുവേണമെങ്കിലും പറയട്ടേ, ഇതിലും വലുതായി ആക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തിട്ടുള്ളതാണ്, അന്നൊന്നും ഒരു മറുപടിയും പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പരാമര്‍ശത്തെക്കുറിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.UDF stands with PSC Rank Holders says Oommen Chandy, Kannur, News, Politics, Oommen Chandy, Criticism, Chief Minister, Pinarayi vijayan, Trending, PSC, Kerala

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം ഉണ്ടാക്കുന്നു എന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജജീവിപ്പിക്കാന്‍ ഏത് നിയമമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഒന്നും അറിയാത്തവരല്ല ഉമ്മന്‍ചാണ്ടിയടക്കമുള്ള പ്രതിപക്ഷ നേതാക്കളാരും. പക്ഷെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം സമരത്തെ ഇളക്കി വിടുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചില്ലെന്നും അവരുടെ ആവശ്യം എന്തെന്ന് മനസ്സിലാക്കിയില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പി എസ് സി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളോട് യുഡിഎഫ് സര്‍ക്കാരുകള്‍ എന്നും നീതിയാണ് കാണിച്ചത്. യുഡിഎഫിന്റെ കാലത്ത് ഒരു പോസ്റ്റ് പോലും നഷ്ടപ്പെടുത്തിയില്ല. തന്റെ കാലത്ത് പഴയ ലിസ്റ്റ് റദ്ദാക്കിയിട്ടില്ല. പകരം ലിസ്റ്റ് ഇല്ലെങ്കില്‍ കാലാവധി നീട്ടിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Keywords: UDF stands with PSC Rank Holders says Oommen Chandy, Kannur, News, Politics, Oommen Chandy, Criticism, Chief Minister, Pinarayi vijayan, Trending, PSC, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?