പി എസ് സി ഉദ്യോഗാര്‍ഥികളുടെ സമരം; ചെയ്യേണ്ട എല്ലാ കാര്യങ്ങളും സര്‍കാര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: (www.kasargodvartha.com 19.02.2021) പി എസ് സി ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട എല്ലാ കാര്യങ്ങളും സര്‍കാര്‍ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. സമരത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ഥികളുടെ ആവശ്യപ്രകാരം കൂടുതല്‍ തസ്തിക സൃഷ്ടിച്ചു. ആവശ്യപ്പെട്ട പ്രകാരം റാങ്ക് പട്ടിക നീട്ടി. നിലവിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തെങ്കിലും വീഴ്ചയുണ്ടായല്‍ അത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.
ഓരോ പ്രശ്നത്തിലും സര്‍കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയല്ലേ എന്നും അദ്ദേഹം ചോദിച്ചു. അക്രമത്തിനും മറ്റുമുള്ള വേദിയാക്കി സമരത്തെ വളര്‍ത്തണമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ചെയ്യേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ചര്‍ചയ്ക്കുള്ള വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Government, Minister, psc, Minister Thomas Isaac says that government has done everything it needs to do
Powered by Info News For You

Comments
Post a Comment