ലക്ഷങ്ങൾ വിലയുള്ള കാറുകൾ വാടകയ്‌ക്കെടുത്ത് വിറ്റ കേസിൽ ഒരാൾ പിടിയിൽ

കോഴിക്കോട്‌: (www.kvartha.com 23.02.2021) ആഡംബര കാറുകൾ വാടകയ്‌ക്കെടുക്കുകയും പിന്നീട് അവ മറിച്ചുനൽകി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശി സഹീർ അഹ്‌മ‌ദിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മാത്തോട്ടം സ്വദേശി അബ്ദുന്നാസറിന്റെ ഓഡി കാർ രണ്ടുമാസത്തെ വാടക അഡ്വാൻസായി നൽകിയ ശേഷം ബംഗളൂരുവിലേക്ക്‌ കടത്തുകയായിരുന്നു. രേഖകൾ ഒന്നുമില്ലാതെയാണ് സഹീർ കാർ കൊണ്ടുപോയത്‌.

മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതായതോടെ‌ അബ്ദുൽ നാസർ പൊലീസിൽ പരാതി നൽകുകയായിരുന്നു‌. ബംഗളൂരുവിൽ 12.5 ലക്ഷം രൂപയ്‌ക്കാണ്‌ കാർ വാടകയ്‌ക്ക്‌ നൽകിയിരിക്കുന്നത്‌. ചേവായൂർ, കൊടുവള്ളി, താമരശേരി, പന്തീരാങ്കാവ്‌, ബേപ്പൂർ എന്നീ സ്‌റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പല സ്‌റ്റേഷനുകളിലും ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്‌.

News, Kozhikode, Kerala, Police, Case, Arrested, Arrest, Car, Bangalore, Man arrested, Selling cars, Worth lakhs,

ആഡംബര കാറുകൾ മാസവാടകയ്‌ക്കെന്ന പേരിൽ വാങ്ങി തട്ടിപ്പുനടത്തുന്ന വൻ സംഘത്തിലെ കണ്ണിയാണ്‌ ഇയാളെന്നാണ് ‌ പൊലീസ്‌ സംശയിക്കുന്നത്.

ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ്‌ വാടകയ്‌ക്കായി സഹീർ വാങ്ങുന്നത്‌. ഒരു ലക്ഷം മുതൽ മുകളിലേക്കാണ്‌ മാസവാടക. ഇത്തരത്തിൽ സ്വന്തമാക്കുന്ന കാറുകൾ ഇയാൾ ഇതരസംസ്ഥാനങ്ങളിലേക്ക്‌ കടത്തും. വാടക കാലാവധി കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതാകുന്നതോടെ വഞ്ചിതരായ വിവരം പലരും തിരിച്ചറിയും‌. അടുത്ത ദിവസം പ്രതിയെ ബംഗളൂരുവിലെത്തിച്ച്‌ തെളിവെടുക്കും.

Keywords: News, Kozhikode, Kerala, Police, Case, Arrested, Arrest, Car, Bangalore, Man arrested, Selling cars, Worth lakhs, Man arrested for renting and selling cars worth lakhs.  
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?