ഭാര്യയുടെ മുന്നിൽ വച്ച് ബൈകിടിച്ചു ഭർത്താവിന് ദാരുണാന്ത്യം
വൈപ്പിന്‍: (https://ift.tt/3jbMKGW) ഭാര്യയുടെ മുന്നിൽ വച്ച് ബൈകിടിച്ചു ഭർത്താവ് മരിച്ചു . ചെറുവൈപ്പ് കവലയിലെ തയ്യല്ക്കാരന് പള്ളത്താംകുളങ്ങര കുറപ്പശ്ശേരി ശശീന്ദ്രബോസ് (65) ആണ് മരിച്ചത്.
രാത്രി എട്ടുമണിയോടെ ഭാര്യയോടപ്പം ബസിൽ വന്നിറങ്ങിയ ശശീന്ദ്രൻ കടയിൽ നിന്നും സാധനം വാങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരണം സംഭവിച്ചു.
ഭാര്യ: ഗിരിജ. മക്കള്‍: സിജ, ജിസ. മരുമക്കള്‍: സുധീര്‍, അനൂപ്.
Powered by Info News For You

Comments
Post a Comment