വിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്ന് ഗൃഹനാഥനു പിന്നാലെ ഭാര്യയും മരിച്ചു; മകന്‍ ചികിത്സയില്‍

ചെന്നൈ: (www.kvartha.com 20.02.2021) വിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്ന് ഗൃഹനാഥനു പിന്നാലെ ഭാര്യയും മരിച്ചു. സിആര്‍പിഎഫ് ഫോര്‍മാന്‍ കട്ടപ്പന പാറക്കടവ് പാരിക്കല്‍ വീട്ടില്‍ പി ടി വര്‍ഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവരാണ് മരിച്ചത്. മകന്‍ അരുണ്‍ (24) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മകള്‍ ആഷ്ലി (21) ഭക്ഷണം കഴിച്ചിരുന്നില്ല. വര്‍ഗീസ് ബുധനാഴ്ചയും സാലമ്മ വെള്ളിയാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. ആഷ്ലിയാണ് ഇവരെ അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Chennai, News, National, Death, hospital, Treatment, Police, Husband and wife died of poisoning in Chennai; Son is in hospital

Keywords: Chennai, News, National, Death, hospital, Treatment, Police, Husband and wife died of poisoning in Chennai; Son is in hospital


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?