പനയോല വെട്ടുന്നതിനിടെ രക്തസമര്‍ദം; പനമുകളില്‍ അബോധാവസ്ഥയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്
ബാലുശ്ശേരി: (www.kvartha.com 14.02.2021) പനമുകളില്‍ അബോധാവസ്ഥയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്. എഴുകുളം കയ്യടി മീത്തല്‍ സുരേഷാണ് (50) 15 മീറ്ററോളം ഉയരമുള്ള പനമുകളില്‍ കുടുങ്ങിയത്. കഴിഞ്ഞദിവസം ഉച്ചയോടെ ബാലുശ്ശേരി നന്മണ്ട 14നടുത്ത് ഒടമ്മന്‍കണ്ടി കേളപ്പന്‍ നായരുടെ വീട്ടുവളപ്പിലാണ് സംഭവം.
പനയോല പനയോല വെട്ടിമാറ്റുന്നതിനിടെ രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് തളര്‍ന്നുപോവുകയായിരുന്നു. വെട്ടിമാറ്റിയ പനമ്പട്ടയില്‍ കുടുങ്ങിനിന്നതു കണ്ട സഹപ്രവര്‍ത്തകര്‍ ഉടനെ നരിക്കുനി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പി ഒ വര്‍ഗീസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം പനയില്‍ ഏണിവെച്ച് കയറി കയര്‍ മഞ്ചലില്‍ താഴെയിറക്കുകയായിരുന്നു.
സുരേഷിനെ ഉടന്‍ ബാലുശ്ശേരി മുക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പി കെ സത്യന്‍, അബ്ദുല്‍ ജലീല്‍, ദീപക് ലാല്‍ എന്നീ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പനയില്‍ കയറി താഴെയുിറക്കിയത്. പി സി പ്രിയദര്‍ശന്‍, വി കെ പ്രകാശന്‍, വിജീഷ്, സുജിത് കുമാര്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Keywords: News, Kerala, Escaped, hospital, Treatment, Fire Force rescue an unconscious worker on a palm tree
Powered by Info News For You

Comments
Post a Comment