കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ഗുരുതര പരിക്ക്


ലോസ് ആഞ്ചലോസ്: (https://ift.tt/2ZJZVFX) കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ഗുരുതര പരിക്ക്. കാലില്‍ നിരവധി ഒടിവുകള്‍ സംഭവിച്ചതിനാല്‍ വുഡ്‌സിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗുരുതര പരിക്കുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

43-ാം വയസില്‍ കായികലോകത്തെ അത്ഭുതപ്പെടുത്തി 15-ാം മേജര്‍ കിരീടവും അഞ്ചാം മാസ്റ്റേഴ്സ് നേട്ടവും സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവാണ് ടൈഗര്‍ വുഡ്‌സ് നടത്തിയത്.

News, World, America, Sports, Player, Accident, Injured, Tiger Woods seriously injured in rollover car crash near Los Angeles


2009 ലും അപകടത്തില്‍ ടൈഗര്‍ വുഡ്‌സിന് പരിക്കേറ്റിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരമെന്ന ഉയരത്തില്‍ നിന്ന് വിവാദങ്ങളുടെ പടുകുഴിയിലേക്കുള്ള വീഴ്ച ഈ അപകടത്തിന് ശേഷമായിരുന്നു.  

News, World, America, Sports, Player, Accident, Injured, Tiger Woods seriously injured in rollover car crash near Los Angeles


2009ലെ അപകടത്തിന് പിന്നാലെ വുഡ്‌സുമായി ബന്ധമുണ്ടെന്ന അവകാശവാദവുമായി നിരവധി സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു. ന്യൂയോര്‍ക് സിറ്റി നൈറ്റ് ക്ലബ് മാനേജര്‍ റേചലുമായി ബന്ധമുണ്ടെന്ന് റിപോര്‍ട് പുറത്തുവന്നതായിരുന്നു തുടക്കം. പോണ്‍ ചലച്ചിത്ര നായിക ഡെവോണ്‍ ജെയിംസ് ആയിരുന്നു ആരോപണം ഉന്നയിച്ചവരില്‍ മറ്റൊരാള്‍.

Keywords: News, World, America, Sports, Player, Accident, Injured, Tiger Woods seriously injured in rollover car crash near Los Angeles

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?