പാലക്കാട് ആറു വയസുകാരനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊന്നു; അമ്മ കസ്റ്റഡിയില്‍
പാലക്കാട്: (https://ift.tt/39XOWii) ആറുവയസ്സുകാരനെ അമ്മ ശുചിമുറിയില്‍ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന്‍ ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം തൊട്ടടുത്ത വീട്ടില്‍നിന്ന് നമ്പര്‍ വാങ്ങി ഷാഹിദയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതിനു ശേഷമാണ് കൊലപാതക വിവരം ഷാഹിദയുടെ ഭര്‍ത്താവ് സുലൈമാന്‍ അറിയുന്നത്. ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഷാഹിദയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ.
Powered by Info News For You

Comments
Post a Comment