മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിന് സമീപം കിടന്നുറങ്ങി; യുവാവ് അറസ്റ്റില്‍
ന്യൂഡെല്‍ഹി: (www.kvartha.com 26.02.2021) മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് സമീപം കിടന്നുറങ്ങിയ യുവാവ് അറസ്റ്റില്‍. ബുറാഡിയിലെ സന്ത് നഗറിലാണ് സംഭവം. ഹഷിക(30)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് രാജ് കുമാറി(32)നെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫോടോഗ്രഫറായി ജോലി ചെയ്തിരുന്ന രാജ് കുമാറിന് കോവിഡ് ലോക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയോടും മകനോടുമൊപ്പം ഭാര്യാവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
രാജ്കുമാറിന്റെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഹഷികയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജ്കുമാര്‍ സമീപത്ത് കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റപ്പോള്‍ ഭാര്യ കൊല്ലപ്പെട്ടെന്ന് മനസ്സിലാക്കിയതോടെ രാജ്കുമാര്‍ ബന്ധുവീട്ടിലേക്ക് പോയി. ഹഷികയുടെ ബന്ധുക്കളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്കുമാര്‍ അറസ്റ്റിലായത്.
Keywords: New Delhi, News, National, Crime, Arrest, Arrested, Husband, Wife, Police, Killed, Drunk man kills woman, sleeps next to body in Delhi
Powered by Info News For You

Comments
Post a Comment