കടയില്‍ അതിക്രമിച്ച് കയറി വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി


തിരുവനന്തപുരം: (www.kvartha.com 26.02.2021) കടയില്‍ അതിക്രമിച്ച് കയറി വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായി. ഒന്നും രണ്ടും പ്രതികളായ പള്ളിപ്പുറം സി ആര്‍ പി എഫ് പുതുവല്‍ പുത്തന്‍ വീട് സെമിനാ മന്‍സിലില്‍ ശാനു എന്ന് വിളിക്കുന്ന ശാനവാസ് (36), ആലംകോട് നഗരൂര്‍ കൊടുവന്നൂരില്‍ റംസി മന്‍സിലില്‍ റിയാസ് ( 32) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കെതിരെ വധശ്രമം, പിടിച്ചുപറി ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് പ്രതികളായ കരിക് അന്‍സാര്‍ എന്ന് വിളിക്കുന്ന അന്‍സാര്‍, ചിറയിന്‍കീഴ് സ്വദേശി ഫിറോസ് എന്നിവര്‍ ഒളിവിലാണ്.

News, Kerala, State, Thiruvananthapuram, Stabbed, Arrest, Arrested, Accused, Mangalore, Main accused, Trader,

ഒന്നാം പ്രതിയായ ശാനുവിനെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പച്ചക്കറികട, ബേകെറി, ശാനുവിന്റെ വീട്, പ്രതി രാത്രികാലങ്ങളില്‍ തങ്ങുന്ന താവളം എന്നിവിടങ്ങളില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ 18ന് വൈകുന്നേരം ആറു മണിയോടെയാണ് സിആര്‍പിഎഫ് ജംഗ്ഷനിലുള്ള ബേകെറിയില്‍ അതിക്രമിച്ച് കയറി കടയുടമയായ സജാദിനെ നാലംഗ ഗുണ്ടാ സംഘം മാരകമായി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴുത്തിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റ സജാദ് ഒരാഴ്ചയോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, Stabbed, Arrest, Arrested, Accused, Mangalore, Main accused, Trader,  The main accused in the gang who tried to stab the trader in the shop has been arrested.  


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?