വീട്ടില്‍ കയറി കോളിങ് ബെല്ലടി, ബാത്‌റൂമില്‍ ഒളിഞ്ഞുനോട്ടം; രാത്രിക്കറക്കം സിസിടിവി കാമറയില്‍ തെളിഞ്ഞതോടെ യുവാവ് പിടിയില്‍

വടക്കഞ്ചേരി: (www.kvartha.com 07.02.2021) രാത്രി അസമയത്ത് വീട്ടില്‍ കയറി കോളിങ് ബെല്ലടിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ യുവാവ് പിടിയില്‍. വീട്ടുകാരുടെ അവസരോചിത ഇടപെടലിനെ തുടര്‍ന്നാണ് മുടപ്പല്ലൂര്‍ സ്വദേശിയായ 27കാരന്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ രാത്രി മംഗലം വില്ലേജ് ഓഫിസിനടുത്തെ വീടുകളിലാണ് സംഭവം. വീട്ടിലെ സിസിടിവി കാമറയില്‍ അതിക്രമം തെളിഞ്ഞതോടെയാണ് യുവാവിന്റെ രാത്രികറക്കം പൊളിഞ്ഞത്. 

ഇവിടെ തന്നെ മൂന്നു വീടുകളില്‍ കയറി അതിക്രമം കാട്ടി. ഇടക്കിടെ കോളിങ് ബെല്ലടിച്ച് ഇയാള്‍ ഇരുട്ടില്‍ മറഞ്ഞിരിക്കും. ഗേറ്റും ചുറ്റുമതിലുമുള്ള വീടുകളില്‍ ചാടിക്കടന്ന് ബാത് റൂമുകളില്‍ എത്തിനോട്ടമാണ് യുവാവിന്റെ വിനോദം. യുവാവ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

News, Kerala, Arrest, Arrested, Youth, Police, CCTV, Man arrested for unintentional calling bell and sneaking into the bathroom

Keywords: News, Kerala, Arrest, Arrested, Youth, Police, CCTV, Man arrested for unintentional calling bell and sneaking into the bathroom


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?