പ്രവാസികൾക്ക് എന്ത് പറ്റി...? ഹൃദയാഘാത മരണങ്ങൾ പെരുകുമ്പോൾ
റാശിദ് മൊഗ്രാൽ
(www.kvartha.com 14.02.2021) അറബ് മണലാരണ്യത്തിൽ നിന്നും അടുത്തിടെയായി വീശുന്ന ചില കാറ്റുകൾക്ക് മരണത്തിന്റെ ഗന്ധം കൂടിയുണ്ട്. ഹൃദയം നുറുങ്ങുന്ന മരണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. പ്രതീക്ഷകളും പ്രത്യാശകളും അഭിലാഷങ്ങളുമായി പ്രവാസലോകത്തേക്ക് കടന്ന് ചെന്നവരിൽ അനവധി പേരാണ് ഹൃദയഘാതം മൂലം മരണപ്പെട്ട ദുഃഖവാർത്തകൾ കേൾക്കേണ്ടി വരുന്നത്. അതിൽ കൂടുതലും യുവാക്കളാണ് എന്നത് മനസ്സിന് പിടച്ചിലാകുന്നു. ഒരുപാട് കുടുംബങ്ങളുടെ അത്താണികളാണ് ജീവിച്ചു തുടങ്ങും മുമ്പേ കൊഴിഞ്ഞു പോവുന്നത്.
പ്രവാസ ലോകത്തെ സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം ഫേസ് ബുകിൽ ഒരു യാഥാർത്ഥ്യം പങ്കുവെച്ചിട്ടുണ്ട്. ഒരു പക്ഷെ കാൻസർ വന്ന് മരിക്കുന്നതിനേക്കാൾ കൂടുതൽ പ്രവാസികൾ ഹൃദയഘാതം മൂലം മരിക്കുന്നു എന്ന അദ്ദേഹത്തിൻ്റെ വാക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്.

എന്താണ് നമ്മുടെ സഹോദരങ്ങൾക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പിന്നാമ്പുറങ്ങളിലേക്ക് പോയാൽ ഒരുപാട് കാരണങ്ങൾ കണ്ടെത്താനാവും. പ്രവാസലോകത്ത് എല്ലാവരും ഒറ്റയ്ക്കാണ്. കൂടെപിറപ്പുകളെ വിട്ടെറിഞ്ഞു കണ്ണീരോടെ അവർ കടന്ന് പോവുന്നത് സുരക്ഷിതമായൊരു ജീവിതത്തിനാണ്. പക്ഷെ ഹൃദയാഘാത മരണങ്ങളുടെ കണക്കെടുക്കുമ്പോൾ ഒരു കാരണം അതുമാണ്. പ്രവാസ ലോകത്തെ ഏകാന്തത, തന്റെ വിഷമങ്ങളും പ്രായസങ്ങളും തുറന്ന് പറയാനാകാതെ വരുമ്പോഴുള്ള മാനസീക സംഘർഷങ്ങളാണ് ഹൃദയാഘാത മരണങ്ങളിൽ കൂടിയ പങ്ക് വഹിക്കുന്നത്.
പ്രവാസികളുടെ റൂം സംസ്കാരം തന്നെ മാറിയിട്ടുണ്ട് ഇന്ന്. ഓരോരുത്തരും തങ്ങളുടെ ബെഡ് സ്‌പേസുകളിൽ മൊബൈൽ ഫോണുകളുടെ ചുവരുകൾക്കുള്ളിലാണ്. കൂടെയുള്ളവരോട് മിണ്ടാനോ ഹൃദയം തുറന്ന് സംസാരിക്കാനോ നേരമില്ല. ഒരു മുറിയിൽ പാർക്കുന്നവർ ഒറ്റപ്പെട്ട തുരുത്തുകളായി മാറുമ്പോൾ വിഷമങ്ങളിൽ ആശ്വാസത്തിന്റെ വാക്കുകൾ ചൊരിഞ്ഞു ചേർത്ത് നിർത്താൻ ആരുമില്ല എന്ന യാഥാർഥ്യങ്ങൾ ഹൃദയാഘാതങ്ങളായി മാറുന്നു.
പ്രവാസികളുടെ ഭക്ഷണ രീതികളും ഹൃദയാഘാതങ്ങൾക്ക് മറ്റൊരു കാരണമാണ്. ഒരുപാട് കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണമാണ് പ്രവാസികളുടേത്. അതിന്റെ പ്രത്യാഘാതങ്ങൾ ചിന്തിക്കാതെയുള്ള ഭക്ഷണ രീതിയും ഹൃദയങ്ങളെ മുറിവേൽപ്പിക്കുന്നു. ഭക്ഷണം നേരാം വണ്ണം കഴിക്കാത്തതും ഹൃദയാഘാതങ്ങൾക്ക് ഹേതുവാകുന്നു. പലരും സമയത്തിന് ഭക്ഷണം കഴിക്കാറില്ല. ജോലിത്തിരക്കുകൾ മൂലം ഭക്ഷണങ്ങൾക്ക് പ്രത്യേക സമയം ഒന്നും ലഭിക്കാറില്ല എന്നതും ഒരു സത്യമാണ്. അതും ഇത്തരം മരണങ്ങൾ വർധിക്കാൻ കാരണമാകുന്നു.
ജോലിക്കിടയിലുള്ള മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന പ്രവാസികളുടെ എണ്ണം ഏറെയാണ്. പുതിയ നാട്, സംസ്കാരം, ജീവിതം എന്നിവയൊക്കെ നമ്മുടേതുമായി പൊരുത്തപ്പെടണമെന്നില്ല. കമ്പനികളിൽ, സ്ഥാപനങ്ങളിൽ ഭരിക്കുന്നവർ നമ്മളെ മനസ്സിലാക്കണെമെന്നില്ല. പണം എന്നത് മാത്രം അവരുടെ ലക്ഷ്യമാവുമ്പോൾ കണ്ണീരൊഴുക്കേണ്ടി വരുന്നത് പാവം തൊഴിലാളികളാണ്. അത് സൃഷ്ടിക്കുന്ന വേദനകളും ഹൃദയാഘാതങ്ങളായി മാറുന്നു.
കോവിഡാനന്തരം ഒത്തിരി ഹൃദയാഘാതങ്ങൾ റിപോർട് ചെയ്യപ്പെടുകയുണ്ടായി. ജോലി അസ്ഥിരതകൾ ആയിരുന്നു ഇതിന് കാരണമായത്. ഒത്തിരി പേരുടെ ജോലികൾ നഷ്ടമാവാനും, ശമ്പളം കുറയ്ക്കപ്പെടാനും കോവിഡ് കാരണമായിട്ടുണ്ട്. ഇതുണ്ടാക്കിയ പ്രശ്ങ്ങൾ ചെറുതൊന്നുമല്ല. കുടുംബത്തിന്റെ ഭാവി, മുന്നോട്ടുള്ള ജീവിതം എന്നിങ്ങനെയുള്ള ചിന്തകളൊക്കെ ഹൃദയവേദനകളായിരുന്നു.
അമിത ഉറക്കവും ഉറക്കക്കുറവും ഒരു പോലെ പ്രവാസികളെ അലട്ടുന്നുണ്ട്. ഉറക്കമൊഴിച്ചുള്ള കായികമത്സരങ്ങളും വ്യായാമക്കുറവുമൊക്കെ ഒരു കാരണമാണ്. സ്നേഹത്തിന്റെ വാക്കുകൾ കൊണ്ട് പ്രവാസികളെ നമുക്ക് ചേർത്ത് നിർത്താനാവണം. കണ്ണീര്, സന്തോഷങ്ങൾ വഴി മാറാൻ ഒരു വാക്കുകൾ കൊണ്ട് കഴിഞ്ഞേക്കും. നോർക ഉൾപ്പെടെയുള്ള വിദേശത്ത് പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനകൾ ക്ലാസുകൾ നൽകി പ്രവാസികളെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കണം. ഇനിയൊരു പ്രവാസിയുടെയും ഹൃദയം കലങ്ങരുത്.
Keywords: Article, Gulf, Youth, Death, Job, Top-Headlines, Rashid Mogral, What about expats ...? When heart attack deaths are on the rise.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment