പാകിസ്ഥാന്‍ ക്രികെറ്റ് താരമായ ഭര്‍ത്താവ് ശുഐബ് മാലികിന് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസയുമായി സാനിയ മിര്‍സ
ന്യൂഡെല്‍ഹി: (https://ift.tt/3jbMKGW) ഭര്‍ത്താവും പാകിസ്ഥാന്‍ ക്രികെറ്റ് താരവുമായ ശുഐബ് മാലികിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാമില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പോടെയാണ് സാനിയ മാലികിന് ആശംസകള്‍ അറിയിച്ചത്.
'അദ്ദേഹമില്ലാതെ എനിക്കു ജീവിക്കാന്‍ ആകില്ല, അയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍' സാനിയ ട്വിറ്ററില്‍ കുറിച്ചു.
പ്രണയവും ചിരിയും വിജയങ്ങളും നിറഞ്ഞതാകട്ടെ നിങ്ങളുടെ ദിനങ്ങള്‍. നിങ്ങള്‍ പരിശീലനം കഴിഞ്ഞു വരുമ്പോള്‍ എനിക്ക് ഇക്കാര്യം പറയാവുന്നതേയുള്ളു. പക്ഷേ, ഇന്‍സ്റ്റഗ്രാമില്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചില്ലെങ്കില്‍ അത് ആശംസയേ ആവില്ലെന്നാണല്ലോ അവര്‍ പറയുന്നത് സാനിയ കുറിച്ചു.
തിങ്കളാഴ്ച മാലിക്കിന്റെ 39ാം പിറന്നാളായിരുന്നു. 2010 ഏപ്രിലിലാണ് സാനിയ മിര്‍സയും മാലിക്കും വിവാഹിതരായത്. കുഞ്ഞുണ്ടായതിനു ശേഷം കഴിഞ്ഞ വര്‍ഷം സാനിയ ടെന്നീസിലേക്കു മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് മാലിക് പാക്കിസ്ഥാനുവേണ്ടി ഒടുവില്‍ കളിച്ചത്.
Powered by Info News For You

Comments
Post a Comment