ഐപിഎല്‍ താരലേലത്തിലേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെകോര്‍ഡുമായി നയന്‍ ദോഷി

മുംബൈ: (www.kasargodvartha.com 12.02.2021) ഐപിഎല്‍ താരലേലത്തിലേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെകോര്‍ഡുമായി നയന്‍ ദോഷി. സൗരാഷ്ട്രയ്ക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങള്‍ കളിക്കുന്ന നയന്‍ ദോഷിയുടെ പ്രായം 42. രാജസ്ഥാന്‍ റോയല്‍സിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലും നയന്‍ അംഗമായിരുന്നു. എന്നാല്‍ 2011 ന് ശേഷം ഐപിഎലില്‍ കളിച്ചിട്ടില്ല. 2010, 11 സീസണുകളില്‍ ഐപിഎല്‍ കളിച്ചിട്ടുള്ള ദോഷി രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

മുന്‍ ദേശീയ താരമായ ദിലീപ് ദോഷിയുടെ മകനാണ് നയന്‍ ദോഷി. പിതാവ് തന്നെ സഹായിക്കുന്നുണ്ടെന്നും  പിതാവാണ് പ്രകടനങ്ങള്‍ വിലയിരുത്തിയതെന്നും നയന്‍ പറഞ്ഞു. നല്ല പ്രകടനം അല്ല നടത്തുന്നതെങ്കില്‍ അദ്ദേഹം ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞേനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Thiruvananthapuram, news, Kerala, Top-Headlines, Sports, IPL-Auction-2021, Nayan Doshi becomes the oldest player to register for the IPL Auction

ഞാന്‍ തയ്യാറാണ്. നന്നായി പന്തെറിയുന്നുണ്ട്. ഞാന്‍ ഈ ഗെയിമിനെ സ്‌നേഹിക്കുന്നു. ഇനിയും എന്നെത്തന്നെ ചിലത് ബോധ്യപ്പെടുത്താനുണ്ട്. വീണ്ടും കളിക്കാമെന്ന് ജനുവരിയിലാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് കൗണ്ടി ക്ലബുകളില്‍ കളിച്ചിട്ടുള്ള താരമാണ് നയന്‍. ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് സ്പിന്നറായ താരം ഡെര്‍ബിഷെയര്‍, സറേ, സസക്‌സ് തുടങ്ങിയ ടീമുകള്‍ക്കായി ജഴ്‌സി അണിഞ്ഞിട്ടുണ്ട്. 

Keywords: Thiruvananthapuram, news, Kerala,  Top-Headlines, Sports, IPL-Auction-2021, Nayan Doshi becomes the oldest player to register for the IPL Auction



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?