പാലക്കാട് ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം; കത്തിവാങ്ങിച്ചത് ഭര്‍ത്താവ്; അമ്മയുടെ പശ്ചാത്തലമന്വേഷിച്ച് പൊലീസ്



പാലക്കാട്: (https://ift.tt/3rxJCbm) പാലക്കാട്ട് ആറുവയസ്സുകാരനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍  പ്രതിയായ അമ്മയുടെ മതപശ്ചാത്തലം അന്വേഷിച്ച് പൊലീസ്. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കുഞ്ഞിന്റെ കഴുത്തില്‍ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്ന അമ്മയുടെ മൊഴി കേന്ദ്രീകരിച്ചാണ് അന്വേഷണം. 

ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നല്‍കിയതായി ഭര്‍ത്താവ് സുലൈമാന്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെയുളള കാര്യങ്ങളാണ് തീവ്ര വിശ്വാസവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലേക്ക് നീങ്ങാന്‍ പൊലീസ് അന്വേഷണത്തെ പ്രേരിപ്പിക്കുന്നത്.

News, Kerala, State, Palakkad, Police, Case, Crime, Mother, Social Media, Child, Death, Killed, Enquiry, Palakkad murder Case: Police inquiring Mother's back ground


നഗരത്തെ നടുക്കിയ ആറുവയസ്സുകാരന്റെ ക്രൂര കൊലപാതക്കില്‍ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല. ഈ സമയം മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളില്‍ സജീവമായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. 

തീവ്ര മതവിശ്വാസ ഗ്രൂപുകളുടെ സ്വാധീനത്തില്‍ ഷാഹിദ വഴിപ്പെട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥനങ്ങളും മൊഴിയും പൊലീസിന് കിട്ടിയെന്നാണ് വിവരം. ഷാഹിദയുടെ ഫോണില്‍ നിന്ന് അനുബന്ധ വിവരങ്ങള്‍ ശേഖരിക്കാനുളള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി. അതിനിടെ സംഭവത്തിന് ആസൂത്രണം നടന്നെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.

Keywords: News, Kerala, State, Palakkad, Police, Case, Crime, Mother, Social Media, Child, Death, Killed, Enquiry, Palakkad murder Case: Police inquiring Mother's back ground

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?