സ്‌കോള്‍ കേരള നടത്തുന്ന ഡി സി എ അഞ്ചാം ബാചിന്റെ പൊതുപരീക്ഷ; മെയ് മൂന്നിന് ആരംഭിക്കും


തിരുവനന്തപുരം: (https://ift.tt/2ZFBp8S) സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂടര്‍ ആപ്ലികേഷന്‍ (ഡി സി എ) കോഴ്സില്‍ അഞ്ചാം ബാചിന്റെ പൊതു പരീക്ഷ മെയ് മൂന്നിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് മൂന്നു മുതല്‍ എട്ട് വരെയും തിയറി പരീക്ഷ മെയ് 17 മുതല്‍ 21 വരെയും അതാത് പഠന കേന്ദ്രങ്ങളില്‍ നടക്കും.

700 രൂപയാണ് പരീക്ഷാ ഫീസ്. സ്‌കോള്‍ കേരളയുടെ വെബ്സൈറ്റില്‍ ഡി സി എ എക്സാം രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ ആപ്ലികേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പെയ്മെന്റ് മോഡ് തെരഞ്ഞെടുത്ത് ഫീസ് അടയ്ക്കാം. പരീക്ഷാ ഫീസ് പിഴ കൂടാതെ 22 മുതല്‍ മാര്‍ച് നാല് വരെയും 20 രൂപ പിഴയോടെ മാര്‍ച് അഞ്ച് മുതല്‍ 10 വരെയും  www.scolekerala.org യിലൂടെ ഓണ്‍ലൈനായോ വെബ്സൈറ്റില്‍ നിന്നും ജനറേറ്റ് ചെയ്തെടുക്കുന്ന പ്രത്യേക ചെലാനില്‍ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് മുഖേനയോ അടക്കാം.

News, Kerala, State, Thiruvananthapuram, Education, Examination, General Examination of DCA Fifth Batch conducted by Scole Kerala; It will start on May 3


വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച് ഫീസ് അടച്ച ഓണ്‍ലൈന്‍ രസീത്/ അസല്‍ പോസ്റ്റ് ഓഫീസ് ചെലാന്‍, സ്‌കോള്‍-കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠന കേന്ദ്രം പ്രിന്‍സിപല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇന്റേണല്‍ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍കും സമ്പര്‍ക്ക ക്ലാസില്‍ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.

ഡി സി എ മൂന്ന്, നാല് ബാചുകളിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ട് പൂര്‍ണമായോ/ ഏതെങ്കിലും വിഷയങ്ങള്‍ മാത്രമോ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ആ ബാചുകളിലെ പരീക്ഷകളില്‍ ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദിഷ്ഠ യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2342950, 2342271.

Keywords: News, Kerala, State, Thiruvananthapuram, Education, Examination, General Examination of DCA Fifth Batch conducted by Scole Kerala; It will start on May 3

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?