ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം; നടപടി നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച്
ബെയ്ജിംങ്: (www.kvartha.com 12.02.2021) നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ബിബിസി വേള്‍ഡ് ന്യൂസ് ചാനലിന് ചൈനയില്‍ നിരോധനം. റിപോര്‍ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബിബിസി ലംഘിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.
ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിബിസി രംഗത്തെത്തി. ചൈനയുടെ ഈ പ്രവൃത്തിയില്‍ ഖേദമുണെന്നാണ് ബിബിസി പ്രതികരിച്ചത്. പക്ഷപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബിബിസി വ്യക്തമാക്കി.
Keywords: Beijing, News, World, BBC, Channel, Ban, China bans BBC World News from broadcasting
Powered by Info News For You

Comments
Post a Comment