പുതിയ ബിഗ്ബോസ് വീട്ടിൽ കാണാൻ ആഗ്രഹിക്കുന്നത് അഡ്വകേറ്റ് ജയശങ്കറിനേയും ശ്രീജിത്ത് പണിക്കരെയുമാണെന്ന് ആർ ജെ രഘു

കൊച്ചി: (www.kvartha.com 13.02.2021) ബിഗ് ബോസ് സീസൺ രണ്ടിലെ ശ്രദ്ധേയനായ മത്സരാർഥിയായിരുന്നു ആർ ജെ രഘു. തമാശ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രേക്ഷകരുടെ ഇഷ്ട് മത്സരാർഥിയാവാൻ രഘുവിന് സാധിച്ചു. പുതിയ സീസൺ ബിഗ് ബോസിൽ ഇത്തവണ കാണാൻ ആഗ്രഹിക്കുന്നവരെ കുറിച്ച് സംസാരിക്കുകയാണ് രഘു.

ലോക്ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ചെറിയ ബിഗ് ബോസ് ഷോ പോലെ കുടുങ്ങിയവർക്ക്, ഏറെ ബന്ധപ്പെടുത്താൻ കഴിയുന്നതാകും പുതിയ ബിഗ് ബോസ് ഷോയെന്ന് രഘു പറഞ്ഞു.
  
Kerala, News, State, Kochi, Big Boss, Mohanlal, Actor, Chennai, RJ Raghu, Big Boss 3, season 3, Political observers,

വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥ, അതുപോലെ തന്നെയാണ് ബിഗ് ബോസ് വീടും. ഫോണും ഇന്റർനെറ്റും കൂടിയില്ലെന്നതും കുടുംബത്തിനൊപ്പമല്ലെന്നതും മാത്രമാണ് വ്യത്യാസം. വീടിനകത്തുള്ളപ്പോൾ പ്രേക്ഷകർ എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച് വേവലാതിപ്പെടുരുതെന്നാണ് പുതിയ മത്സരാർത്ഥികൾക്കായി താരം നൽകുന്ന ഉപദേശം.

പുതിയ ബിഗ് ബോസ് വീട്ടിൽ കാണാൻ ആഗ്രഹിക്കുന്നത് ആരെയെന്നു ചോദിച്ചപ്പോൾ രാഷ്ട്രീയ നിരീക്ഷകരായ അഡ്വകേറ്റ് ജയശങ്കറിനേയും ശ്രീജിത്ത് പണിക്കരെയുമാണെന്ന് രഘു പറഞ്ഞു. അവരുടെ വിശകലനങ്ങൾ കാണാനല്ല, മറിച്ച് മത്സരാർഥികൾക്ക് അൽപമെങ്കിലും രാഷ്ട്രീയം പഠിക്കാനുള്ള വലിയ അവസരമാകും അതെന്ന് കരുതിയാണെന്നും രഘു പറയുന്നു.

Keywords: Kerala, News, State, Kochi, Big Boss, Mohanlal, Actor, Chennai, RJ Raghu, Big Boss 3, season 3, Political observers, RJ Raghu says political observers want to see the new Bigg Boss.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?