പാര്‍ക് ചെയ്തു വച്ചിരിക്കുന്ന ഒരു ബൈക് തനിയെ മുന്നോട്ട് നീങ്ങുന്നു ; വൈറലായി സി സി ടി വി ദൃശ്യങ്ങൾ
ഗാന്ധിനഗര്‍: (https://ift.tt/3anTvkQ) എന്തും ഏതും നിമിഷനേരം കൊണ്ട് വൈറലാകുന്ന ഈ കാലത്ത് അർധരാതി തനിയെ നീങ്ങുന്ന ബൈകാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. അല്‍പം ഭയം ഉണര്‍ത്തുന്ന ഒരു വിഡിയോ കൂടിയാണ് ഇത്. മുപ്പത് സെകന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള സി സി ടി വി ദൃശ്യം അമ്ബര്‍ സയ്യിദി എന്നയാളാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
അർധരാത്രിയിൽ പാര്‍ക്ക് ചെയ്തു വച്ചിരിക്കുന്ന ഒരു ബൈക് തനിയെ മുന്നോട്ട് നീങ്ങുന്നതും പിന്നീട് ചരിഞ്ഞു വീഴുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഒരാളെപ്പോലും ആ സമയത്ത് അവിടെ കാണാനില്ലാത്തതാണ് ശ്രദ്ധേയം
സി സി ടി വി യിൽ പതിഞ്ഞില്ലായിരുന്നുവെങ്കില്‍ ഈ സംഭവം ആരും വിശ്വസിക്കില്ലായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് സയ്യിദി ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇത് പ്രേതമോ അത്ഭുതമോ ഒന്നുമല്ലായെന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ തന്നെ നിരവധി ആളുകൾ മുന്നോട് വന്നിട്ടുണ്ട്
എന്നാൽ കൃത്രിമം ഒന്നും നടന്നിട്ടില്ലെങ്കില്‍ ഇത് സത്യമെന്ന് വ്യക്തമാക്കുന്ന അല്‍പം ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ തന്നെയാണ് കാണാന്‍ കഴിയുന്നതും. ഗുജറാത്തിലെ ഏതോ പ്രദേശത്തു നിന്നുമുള്ള ദൃശ്യങ്ങളാണിതെന്നും റിപോർടുകൾ ഉണ്ട് .
Keywords: News, National, India, Gujarath, Bike, CCTV, Video, Social Media, A parked bike moves by itself ; CCTV footage goes viralकैमरे में कैद हो गया वरना कोई यकीन नहीं करता pic.twitter.com/ebHGTeSQJK
— Amber Zaidi (@Amberological) February 2, 2021
Powered by Info News For You

Comments
Post a Comment