പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: (www.kvartha.com 26.02.2021) പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥികള്‍. മാര്‍ച് 17ന് ആരംഭിക്കാനിരിക്കുന്ന പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാഭ്യാസവകുപ്പിനും ബാലാവകാശ കമ്മീഷനും വിദ്യാര്‍ഥികള്‍ നിവേദനം നല്‍കിയത്. കഴിഞ്ഞ ആറ് മാസം കൊണ്ട് പഠിപ്പിച്ചതിനേക്കാള്‍ ഇരട്ടി പാഠഭാഗങ്ങളാണ് രണ്ട് മാസം കൊണ്ട് പഠിപ്പിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടത്തിയിരുന്നത്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സയന്‍സ് ഗ്രൂപ്പില്‍ മിക്ക വിഷയങ്ങളിലും അഞ്ചോ ആറോ അധ്യായങ്ങളാണ് പഠിപ്പിച്ചത്. പരീക്ഷ മാര്‍ചില്‍ നടത്താന്‍ തീരുമാനിച്ചതോടെ ക്ലാസുകള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് വിദ്യാഭ്യാസവകുപ്പ്. 

ഫിസിക്‌സ് വിഷയം മാത്രം നോക്കിയാല്‍ ജനുവരിയില്‍ ആറ് അധ്യായങ്ങള്‍ പഠിപ്പിച്ചു. എല്ലാ വിഷയങ്ങളിലും ഇതാണ് സ്ഥിതി. എന്നാല്‍ അത്രയും പാഠഭാഗങ്ങള്‍ പഠിച്ചു തീര്‍ക്കാനാവുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരീക്ഷ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ അധ്യായങ്ങളും പഠിച്ചുതീര്‍ക്കാനാവുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. തങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും നിവേദനം നല്‍കി മറുപടിക്കായി കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

Thiruvananthapuram, News, Kerala, Education, Students, Examination, Plus two science students with the demand to postpone the exam

Keywords: Thiruvananthapuram, News, Kerala, Education, Students, Examination, Plus two science students with the demand to postpone the exam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?