മെട്രോമാൻ ഇ ശ്രീധരനെതിരെ സമുദായ സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: (www.kvartha.com 25.02.2021) സമുദായ സ്പർദയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പേരിൽ മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ സമൂഹത്തിൽ സ്പർദയുണ്ടാക്കാൻ കാരണമെന്ന് കാണിച്ചാണ് പരാതി. കൊച്ചി സ്വദേശിയായ അഡ്വ. അനൂപ് വി ആർ ആണ് പൊന്നാനി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

News, Kerala, Thiruvananthapuram, BJP, Complaint, Police, Politics, Party, Communal rivalry, Metroman E Sreedharan, Metroman,

ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്‍റെ ഇത്തരത്തിലുള്ള പരാമര്‍ശം. 'ലവ് ജിഹാദ്, ഉള്ളതാണ്. കേരളത്തിൽ നടന്നതൊക്കെ കണ്ടിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ കണ്ടിട്ടുണ്ട്. വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാൻ തീർച്ചയായും എതിർക്കും' എന്നായിരുന്നു എന്‍ഡി ടിവിക്ക് നൽകിയ പ്രതികരണം.

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അത്തരക്കാരെ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചത്. ഈ പരാമർശങ്ങളാണ് വിവാദമായി മാറിയത്.

Keywords: News, Kerala, Thiruvananthapuram, BJP, Complaint, Police, Politics, Party, Communal rivalry, Metroman E Sreedharan, Metroman, The complaint that there was an attempt to create communal rivalry against Metroman E Sreedharan.    
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?