വോളിബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ക്വടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍


കോഴിക്കോട്: (https://ift.tt/3kg3c9j) വോളിബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ക്വടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവ് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍. പന്തിരിക്കര സ്വദേശി ചെമ്പുനടക്കണ്ടിയില്‍ അജ്‌നാസ് (30) നെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ തട്ടിക്കൊണ്ടുപോയത്. വോളിബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ സമയത്ത് തന്നെ സ്വര്‍ണ കവര്‍ച്ച കേസില്‍ അജ്‌നാസിനെ പ്രതി ചേര്‍ത്തിരുന്നു.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം വോളിബോള്‍ മത്സരം കണ്ട് തിരിച്ച് പോകുകയായിരുന്ന അജ്‌നാസിനെ ഒരു സംഘം ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. അജ്‌നാസിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കാശുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വന്നിരുന്നതായും സഹോദരന്‍ പറഞ്ഞു.

അജ്‌നാസിനെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. കാര്‍ത്തികപ്പള്ളി മുയിപ്ര കോട്ടോളി ഫൈസല്‍ (37), വില്യാപ്പള്ളി ചേരിപ്പൊയില്‍ നീലിയത്ത് സെയ്ത് അലിയാര്‍ സെയ്ത് (38) എന്നിവരെയാണ് നര്‍കോടിക് ഡിവൈ എസ് പ സി സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അജ്‌നാസിനെ തട്ടിക്കൊണ്ടു പോകാന്‍ ആസൂത്രണം ചെയ്തത് ഫൈസലാണെന്ന് പൊലീസ് പറഞ്ഞു. ഫൈസലിനുവേണ്ടി ദുബായില്‍നിന്ന് കൊടുത്തയച്ച ഒരു കിലോയിലധികം സ്വര്‍ണം അജ്‌നാസിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത് തിരിച്ചു പിടിക്കാനാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന് കിട്ടിയ വിവരം. പ്രശ്‌നം പരിഹരിക്കാന്‍ സംഘങ്ങള്‍ തമ്മില്‍ നിരവധി പ്രാവശ്യം ചര്‍ച്ചയ്ക്കിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലിന്റെ പരാതിയില്‍ ഒരു കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ അജ്‌നാസടക്കമുള്ള ഏഴ് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.

News, Kerala, State, Kozhikode, Local News, Accused, Arrest, Police, Case, Gold, Kidnap, Young man arrested for stealing gold


ക്വടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ അജ്‌നാസ് 24 മണിക്കൂറിനുള്ളില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നുമാണ് അജ്‌നാസ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതിനുപിന്നില്‍ സ്വര്‍ണമിടപാടുള്ളതായി വിവരം ലഭിച്ചതോടെയാണ് റൂറല്‍ എസ് പി എ ശ്രീനിവാസിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭവത്തില്‍ അഞ്ച് പ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ തവണയാണ് നാദാപുരത്ത് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. കഴിഞ്ഞ ആഴ്ച പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുടവന്തേരി സ്വദേശി വാരാക്കണ്ടി മുനീര്‍ (28)ആണ് അറസ്റ്റിലായത്.

Keywords: News, Kerala, State, Kozhikode, Accused, Arrest, Police, Local News, Case, Gold, Kidnap, Young man arrested for stealing gold

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?