വിവാഹ സല്‍ക്കാരത്തിനിടെ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; വരന്റെ പിതാവ് അടക്കം കേസില്‍ പ്രതികള്‍


ആലപ്പുഴ: (https://ift.tt/3aCODIF) വിവാഹ സല്‍ക്കാരത്തിനിടെ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മാവേലിക്കരയില്‍ വിവാഹ സല്‍ക്കാരത്തിനിടെ മാര്‍ഗതടസ്സം സൃഷ്ടിച്ചത് ചോദ്യം ചെയ്ത തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്തിനെ (33) സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൊലക്കുറ്റം ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി 10 പേര്‍ക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. കേസില്‍ വരന്റെ പിതാവ് നെല്‍സണ്‍ ഉള്‍പെടെ പ്രതിയാണ്.

മാവേലിക്കര കോഴിപ്പാലത്ത് വിവാഹ വീട്ടില്‍വച്ച് ജനുവരി 26ന് ആയിരുന്നു സംഭവം. പത്തലുകളും വടികളുമുപയോഗിച്ച് ഒരാളെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടംകൂടി മാര്‍ഗതടസ്സം സൃഷ്ടിച്ചത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിനിടെ രഞ്ജിത്തിന് തലയ്ക്ക് അടിയേറ്റു. 

തലയ്ക്ക് ഗുരുതര പരുക്കേറ്റ രഞ്ജിത്തിനെ ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവദിവസം തന്നെ വധശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പ്രതികള്‍ നാല് പേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഭിലാഷ്, അബിന്‍, വരന്റെ പിതാവ് നെല്‍സണ്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജനുവരി 30ന് വൈകിട്ട് രഞ്ജിത്ത് മരിച്ചു. 

News, Kerala, State, Alappuzha, Crime, Youth, Killed, Marriage, Function, Police, Treatment, Accused, Conflict, Conflict During Wedding Reception; Youth killed


നെല്‍സണ്‍ കൊല്ലം പടപ്പക്കരയിലാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നുള്ള സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് സല്‍ക്കാരത്തിന് എത്തിയിരുന്നത്. വിവാഹസല്‍ക്കാര ചടങ്ങിലെ ആഘോഷങ്ങള്‍ റോഡിലേക്ക് നീങ്ങുകയും റോഡില്‍ ഗതാഗത തടസമുണ്ടാകുകയും ചെയ്തു. ഇത് പ്രദേശവാസികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

Keywords: News, Kerala, State, Alappuzha, Crime, Youth, Killed, Marriage, Function, Police, Treatment, Accused, Conflict, Conflict During Wedding Reception; Youth killed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?