'പാചകം ചെയ്യുമോ?' മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പിന്നിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടി ഡിഎംകെ നേതാവ് കനിമൊഴി, വീഡിയോ



ചെന്നൈ: (https://ift.tt/3jLvFDM) മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പിന്നിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടിയ ഡിഎംകെ എംപി  കനിമൊഴിയുടെ അഭിമുഖത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.  രാഷ്ട്രീയ ചോദ്യങ്ങളില്‍ നിന്ന് മാറി ഭക്ഷണം പാകം ചെയ്യാന്‍ അറിയുമോ എന്ന അവതാരകന്റെ ചോദ്യവും അതിന് കനിമൊഴി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

ഭക്ഷണം പാകം ചെയ്യാന്‍ അറിയുമോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിനോട് കനിമൊഴി പ്രതികരിച്ചതിങ്ങനെ-' എന്തുകൊണ്ടാണ് പുരുഷന്മാരായ രാഷ്ട്രീയ പ്രവര്‍ത്തകരോട് നിങ്ങള്‍ ഇതേ ചോദ്യം ചോദിക്കാത്തത്? 

News, National, India, Chennai, Kanimozhi, DMK, MP, Controversy, Video, Social Media, Journalist, ‘Do you cook?’: Watch DMK’s Kanimozhi gently shut down this question


എന്നാല്‍ ചോദ്യം ഇത്തിരി കടന്നു പോയോ എന്ന സംശയത്തില്‍ കനിമൊഴി ഒരു എംപിയും ഡിഎംകെയുടെ ഉപാധ്യകഷ്നുമാണ് എന്ന് പറഞ്ഞ് വിഷയം ലഘൂകരിക്കാന്‍ അവതാരകന്‍ ശ്രമിക്കുന്നുണ്ട്.

തന്റെ അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നുവെന്നും അദ്ദേഹത്തോട് ഈ ചോദ്യം ചോദിക്കുമോ എന്നുമായിരുന്നു കനിമൊഴിയുടെ ഉത്തരം. ചിരിച്ചുകൊണ്ടാണ് കനിമൊഴി ഉത്തരം പറഞ്ഞതെങ്കിലും ചോദ്യത്തിന് പിന്നിലെ സ്ത്രീ വിരുദ്ധത തുറന്നു കാണിക്കുകയായിരുന്നു കനിമൊഴി.

Keywords: News, National, India, Chennai, Kanimozhi, DMK, MP, Controversy, Video, Social Media, Journalist, ‘Do you cook?’: Watch DMK’s Kanimozhi gently shut down this question

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?