ഇതാണ് ഞാന്‍ പറഞ്ഞത്.! ടീം ഇന്ത്യയെ ഹിന്ദിയില്‍ പരിഹസിച്ച് ഇംഗ്ലണ്ട് ക്രികെറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെ ട്വീറ്റ്
ചെന്നൈ: (https://ift.tt/3rCbURL) കഴിഞ്ഞ മാസം ഓസ്‌ട്രേലിയ്‌ക്കെതിരെ നേടിയ ഐതിഹാസിക ജയത്തിനു തൊട്ടുപിന്നാലെ നടന്ന മത്സരത്തിലെ തോല്‍വി ടീം ഇന്ത്യയ്ക്ക് വലിയ ആഘാതമായി. നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് സ്വദേശത്ത് ഇന്ത്യന്‍ ക്രികെറ്റ് ടീം ഒരു ടെസ്റ്റ് മത്സരം തോല്‍ക്കുന്നത്.
ചൊവ്വാഴ്ച, ചെന്നൈയില്‍ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ടീം ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രികെറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍ രംഗത്തെത്തി. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയപ്പോള്‍ ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു ഹിന്ദിയില്‍ പീറ്റേഴ്‌സന്റെ പരിഹാസട്വീറ്റ്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയത്തിനു പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റില്‍, ഇംഗ്ലണ്ടിനെതിരായ പരമ്പരയാകും യഥാര്‍ഥ വെല്ലുവിളിയെന്ന് മുന്‍ ഇംഗ്ലിഷ് ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് പീറ്റേഴ്‌സന്റെ കുറിപ്പ്.
ആദ്യ ടെസ്റ്റില്‍ അഞ്ചാം ദിനം 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ഇന്നിങ്‌സ് 192 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് 227 റണ്‍സ് ജയം. രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ജയിംസ് ആന്‍ഡേഴ്‌സന്‍ മൂന്നും വികറ്റ് വീഴ്ത്തി.India slipped to No.4 in ICC World Test Championship points table with 68.3% and England reaches the No.1 position with 70.2%. pic.twitter.com/ZJjBa84bXm
— Adnan Khan 🇮🇳 (@Kh14245350Adnan) February 9, 2021
ഇംഗ്ലണ്ടിനെതിരായ തോല്‍വിക്കു മുന്‍പ് 2017 ഫെബ്രുവരിയില്‍ പുണെയില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യ അവസാനമായി നാട്ടില്‍ പരാജയമറിയുന്നത്.
Keywords: News, National, India, New Delhi, Chennai, Sports, Cricket, Players, England, Australia, Social Media, Twitter, Kevin Pietersen mocks Indian fans on Twitter after hosts’ gigantic loss to EnglandIndia 🇮🇳 - yeh aitihaasik jeet ka jashn manaye kyuki yeh sabhi baadhao ke khilaap hasil hui hai
— Kevin Pietersen🦏 (@KP24) January 19, 2021
LEKIN , ASLI TEAM 🏴 😉 toh kuch hafto baad a rahi hai jisse aapko harana hoga apne ghar mein .
Satark rahe , 2 saptaah mein bahut adhik jashn manaane se saavadhaan rahen 😉
Powered by Info News For You

Comments
Post a Comment