വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണം; രാജ്യവ്യാപകമായി തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും കരാര്‍ തൊഴിലാളികളും പണിമുടക്കുന്നു
ന്യൂഡെല്‍ഹി: (https://ift.tt/3anTvkQ) ഇന്ത്യയിലെ വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ പണിമുടക്ക്. രാജ്യവ്യാപകമായി തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും കരാര്‍ തൊഴിലാളികളുമടക്കം വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം തൊഴിലാളികളും ജീവനക്കാരും പണിമുടക്കുമായി സഹകരിക്കും. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും വിവിധ കേന്ദ്രങ്ങളില്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
സബ്‌സിഡികള്‍ ഇല്ലാതാക്കി പകരം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ നടപ്പാക്കുകയും ക്രോസ് സബ്‌സിഡി ഒഴിവാക്കി എല്ലാവര്‍ക്കും ഒരേ വൈദ്യുതി നിരക്ക് ആക്കുകയും ചെയ്ത് സാധാരണക്കാരന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണ്. ഇതിലൂടെ സമീപ ഭാവിയില്‍ ഒരു വിഭാഗത്തിന് വൈദ്യുതി അപ്രാപ്യമാകുന്ന നിലവരും.
വിതരണ മേഖലയില്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഏറ്റെടുക്കാന്‍ തയ്യാറായി വില്‍ക്കുന്ന കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പുതിയ നിയമ ഭേദഗതി ബില്ലും സ്റ്റാന്‍ഡേഡ് ബിഗിങ്ങ് ഡോക്യുമേന്റുമൊക്കെ തയ്യാറാക്കി കേന്ദ്ര സര്‍കാര്‍ മുന്നോട്ടു പോകുന്നു. ഇന്ത്യന്‍ വൈദ്യുതി മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്വകാര്യവല്‍ക്കരണ നടപടികളാണ് ഉണ്ടാകാന്‍ പോകുന്നത്.
Powered by Info News For You

Comments
Post a Comment