പള്ളിവികാരിയെ പെട്രോളൊഴിച്ച് തീകത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
മാവേലിക്കര: (www.kvartha.com 24.02.2021) പള്ളിവികാരിയെ പെട്രോളൊഴിച്ച് തീകത്തിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മുൻ പള്ളി കമിറ്റി അംഗം തെക്കേക്കര വടക്കേമങ്കുഴി തുണ്ടില്‍തറയില്‍ സോണിവില്ലയില്‍ തോമസിന് (മോഹനന്‍-59) രണ്ടു വര്‍ഷവും ഒരുമാസവും തടവിന് ശിക്ഷിച്ച് മാവേലിക്കര അസി. സെഷന്‍സ് കോടതി. കുറത്തികാട് ജറുശലേം മാര്‍ത്തോമാ പള്ളി വികാരിയായിരുന്ന രാജി ഈപ്പനെയാണ് പള്ളികമിറ്റിക്കിടെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഐ പി സി 308 പ്രകാരം രണ്ടുവര്‍ഷവും, 341 പ്രകാരം ഒരുമാസവുമാണ് ശിക്ഷ. രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു.
2016 മെയ് ആറിന് വൈകിട്ട് നാല് മണിക്ക് പളളി കമിറ്റി നടക്കുന്നതിനിടെയാണ് സംഭവം. കമിറ്റിക്കിടെ കയറിവന്ന തോമസ്, തന്നെയാരും കമിറ്റിക്ക് വിളിക്കുന്നില്ലെന്നും തന്നോടൊന്നും സംസാരിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും പറഞ്ഞ് തര്‍ക്കമുണ്ടാക്കി.
2016 മെയ് ആറിന് വൈകിട്ട് നാല് മണിക്ക് പളളി കമിറ്റി നടക്കുന്നതിനിടെയാണ് സംഭവം. കമിറ്റിക്കിടെ കയറിവന്ന തോമസ്, തന്നെയാരും കമിറ്റിക്ക് വിളിക്കുന്നില്ലെന്നും തന്നോടൊന്നും സംസാരിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും പറഞ്ഞ് തര്‍ക്കമുണ്ടാക്കി.
പള്ളിവികാരി രാജി ഈപ്പന്‍, ഇത്തരം വിഷയങ്ങള്‍ പള്ളികമിറ്റിക്ക് ശേഷം സംസാരിക്കാമെന്നു പറഞ്ഞ് തോമസിനെ വിലക്കി. ഉടന്‍, തോമസ് പ്ലാസ്റ്റിക് കവറില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കുപ്പി തുറന്ന് വികാരിയെ കടന്നു പിടിച്ച് വിശുദ്ധ വ്‌സ്ത്രത്തിലും ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീപിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
രാജി ഈപ്പന്‍ തോമസിന്റെ കൈതട്ടിമാറ്റി തൊട്ടടുത്തുള്ള പാഴ്‌സനേജിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കുറത്തികാട് പൊലീസാണ് കേസെടുത്തത്. ആകെ ഒൻപത് സാക്ഷികളുണ്ടായിരുന്ന കേസില്‍ എട്ട് പേരേ വിസ്തരിച്ചു.
ദൃക്‌സാക്ഷികളില്‍ ഒരാള്‍ വിചാരണ വേളയില്‍ മരിച്ചു. രണ്ടു പേര്‍ കൂറുമാറി. ഒരു ദൃക്‌സാക്ഷിയുടെ മൊഴി കേസില്‍ നിര്‍ണായകമായി.
Keywords: News, Kerala, News, Alappuzha, Accused, Punishment, Jail, Murder Attempt, Fire, Police, Case, Case of attempting to endanger a parishioner; Punishment for the accused.
< !- START disable copy paste --Powered by Info News For You

Comments
Post a Comment