പോര്‍ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയില്‍ ഞെരുങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: (www.kvartha.com 09.02.2021) വീടിന്റെ പോര്‍ചില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയില്‍ ഞെരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പുളിമാത്ത് കൊടുവാഴന്നൂര്‍ ശീമവിള മേലതില്‍ പുത്തന്‍വീട്ടില്‍ സോമന്റെ ഭാര്യ സുഭദ്ര (57) ആണ് മരിച്ചത്. കൊട്ടരാക്കരയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി ഏഴ് മണിയോടയായിരുന്നു സംഭവം.
മകളുടെ ഭര്‍തൃ വീടായ വിലങ്ങറ കൊച്ചാലുംമൂട് കൃഷ്ണകൃപയില്‍ വീടിന്റെ ഗേറ്റിന് മുന്നില്‍ ബന്ധുക്കളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സുഭദ്ര. ജീപ് വരുന്നതു കണ്ട് ഓടി മറ്റൊരു വീട്ടിലേക്കു കയറുന്നതിനിടെ ജീപ്പിനും ഭിത്തിക്കും ഇടയില്‍ ഞെരുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സോമനും കുടുംബാംഗങ്ങളും രണ്ട് ദിവസം മുമ്പാണ് വിലങ്ങറയില്‍ എത്തിയത്. 13 മാസം മുമ്പ് സുഭദ്രയുടെ മരുമകന്‍ ബിജു അപകടത്തില്‍ മരണമടഞ്ഞിരുന്നു. മക്കള്‍: സുജിത, സുജിത്, സുജി. മറ്റു മരുമക്കള്‍: പ്രകാശ് വിലങ്ങറ (ബിജെപി ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി), രഞ്ജിത.
Keywords: Kollam, News, Kerala, Accident, Death, Woman, hospital, The jeep parked on the porch rolled backwards and crashed into the wall; Woman died
Powered by Info News For You

Comments
Post a Comment