കരിപ്പൂര്‍ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ശക്തിയേറിയ ഗുണ്ട് കണ്ടെത്തി; തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദ പ്രകടനത്തിന് പൊട്ടിക്കാന്‍ കൊണ്ടുവന്നത് പൊട്ടാതെ കിടന്നതായിരിക്കാമെന്ന് നിഗമനം


കൊണ്ടോട്ടി: (https://ift.tt/2Nehk7f) കരിപ്പൂര്‍ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ശക്തിയേറിയ ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. റണ്‍വേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററില്‍ താഴെയെ ദൂരമുള്ളൂ. 

സംഭവം കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൊണ്ടോട്ടി ഡി വൈ എസ് പി. കെ അശ്റഫ് സ്ഥലത്തെത്തി. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിര്‍വീര്യമാക്കി. രണ്ട് ദിവസത്തിലധികമായി കുട്ടികള്‍ ഇത് കണ്ടിരുന്നതായി പറയപ്പെടുന്നു.തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദ പ്രകടനത്തില്‍ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാന്‍ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് നിഗമനം.

News, Kerala, State, Karipur Airport, Karipur, Airport, Bomb, Police, Complaint, Students, High-powered cracker was found near the Karipur runway security wall



Keywords: News, Kerala, State, Karipur Airport, Karipur, Airport, Bomb, Police, Complaint, Students, High-powered cracker was found near the Karipur runway security wall

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?