സ്വർണകള്ളക്കടത്ത് കേസ്; എൻ ഐ എ കുറ്റപത്രം സമർപിച്ചത് തീവ്രവാദ പ്രവർത്തനത്തിന് തെളിവ് കണ്ടെത്താനാവാതെ
കൊച്ചി: (www.kvartha.com 06.02.2021) സ്വര്‍ണകളളക്കടത്ത് കേസില്‍ എന്‍ ഐ എ കോടതിയിൽ കുറ്റപത്രം സമര്‍പിച്ചത് തീവ്രവാദ പ്രവര്‍ത്തനത്തിന് യാതൊരുവിധ തെളിവും കണ്ടെത്താനാവാതെ. സ്വര്‍ണക്കടത്തിനും ഭീകരവാദ പ്രവര്‍ത്തനത്തിനും നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊന്നും എന്‍ഐഎക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാൽ ഇത് തെളിയിക്കാനായില്ലെങ്കില്‍ യു എ പി എ കുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍ പറയുന്നു.
നയതന്ത്ര കള്ളക്കടത്തിന് പിന്നില്‍ തീവ്രവാദബന്ധം ഉണ്ടെന്നായിരുന്നു എന്‍ ഐ എയുടെ ആരോപണം. എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 20 പേര്‍ക്കെതിരെ എൻ ഐ എ കുറ്റപത്രം നല്‍കി. പക്ഷെ ഭീകരബന്ധത്തെ കുറിച്ച് ഒന്നും തന്നെ കുറ്റപത്രത്തിലില്ല. ഒരു പ്രതിക്കുപോലും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞില്ല.
എന്നാൽ സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ തകര്‍ക്കുമെന്നും അതുകൊണ്ടു തന്നെ ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നു.
Keywords: Gold, NIA, Terrorism, Kochi, Kerala, News, State, Court, Police, Smuggling, Swapna Suresh, Gold smuggling, Case, Terrorist activity, Gold smuggling case; The NIA filed the charge sheet without finding any evidence of terrorist activity.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment