സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാള്‍ ചടങ്ങിനിടെ വയറ്റില്‍ കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതി പിടിയില്‍
തുറവൂര്‍: (www.kvartha.com 15.02.2021) സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാള്‍ ചടങ്ങിനിടെ വയറ്റില്‍ കുത്തേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പ്രതി മേനാശേരി സ്വദേശി കാണാപറമ്പ് വീട്ടില്‍ കടിയന്‍ എന്നുവിളിക്കുന്ന വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി.
കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിഷ്ണു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്ന സ്ഥലത്ത് പട്ടണക്കാട് പൊലീസ് പരിശോധന നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
Powered by Info News For You
പട്ടണക്കാട് പാറയില്‍ അടിവീട്ടില്‍ നികര്‍ത്ത് വിക്രമന്റെ മകന്‍ വിശ്വാസ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പാറയിലുള്ള സുഹൃത്തിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു വിശ്വാസ്. വയറ്റില്‍ ആഴത്തിലുള്ള കുത്തേറ്റ് ആന്തരാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് മരണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിഷ്ണു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്ന സ്ഥലത്ത് പട്ടണക്കാട് പൊലീസ് പരിശോധന നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു.
Keywords: Man who was being treated for a stab wound to the stomach during a friend's child's birthday party has died; Defendant arrested, Birthday Celebration, Attack, Injured, Hospital, Treatment, Dead, Obituary, Police, Accused, Arrested, Kerala.
Powered by Info News For You
Comments
Post a Comment