ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; പ്രതികള്‍ക്കായി പൊലീസ് അന്വേഷണം
ചങ്ങരംകുളം: (www.kvartha.com 10.02.2021) ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. പാവിട്ടപ്പുറം സ്വദേശി സ്വദേശി മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (25) ആണ് കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകിയിട്ട് ആറു മണിയോടെ കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വയലിനോട് ചേര്‍ന്നാണ് സംഭവം.
നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. പ്രതികള്‍ക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Crime, Police, Killed, Death, hospital, Youth, Youth killed in Pavittapuram, Changaramkulam
Powered by Info News For You

Comments
Post a Comment