വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശിക്ഷാ തടവുകാരന്‍ പിടിയില്‍


തൃശൂര്‍: (https://ift.tt/3u1MUFA) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ശിക്ഷാ തടവുകാരന്‍ പിടിയില്‍. ജയില്‍ ചാടിയ തടവുകാരനാണ് ജയില്‍ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പിടിയിലായത്. ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവന്‍ ആയിരുന്നു രക്ഷപ്പെട്ടത്. 

ചൊവ്വാഴ്ച പുലര്‍ച്ചെ വിയൂര്‍ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

News, Kerala, State, Thrissur, Prison, Prisoners, Police, Escaped, Arrest, Escaped prisoner arrested


തിങ്കളാഴ്ച രാവിലെ ജയില്‍ മതില്‍ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസില്‍ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടര്‍ന്ന് അടുക്കളയിലെ മാലിന്യം നിക്ഷേപിക്കാന്‍ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവന്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഇയാള്‍ ജയിലില്‍ തടവുകാരനായി എത്തിയത്.

Keywords: News, Kerala, State, Thrissur, Prison, Prisoners, Police, Escaped, Arrest, Escaped prisoner arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?