യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവം; സഹോദരന്മാരായ പ്രതികള്‍ അറസ്റ്റില്‍

കഴക്കൂട്ടം: (www.kvartha.com 21.02.2021) യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ സഹോദരന്മാരായ പ്രതികള്‍ അറസ്റ്റില്‍. ചെറുവയ്ക്കല്‍ കട്ടേല സുമി വിലാസത്തില്‍ സുജിത്ത് (25), സഹോദരന്‍ കീരി കുട്ടന്‍ എന്ന സുബീഷ് (32) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് പുലര്‍ച്ച രണ്ട് മണിയോടെയാണ് കട്ടേല ഞാറമൂട് വീട്ടില്‍ വിഷ്ണുവിനെ (30) ആക്രമിച്ച് പരിക്കേല്‍പിച്ചത്.

വീടിന് മുന്നില്‍ പാട്ടകൊട്ടി ബഹളം വെച്ചത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു യുവാവിന് നേരെ പ്രതികളുടെ ആക്രമണം. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികള്‍ ആദ്യം സെഷന്‍സ് കോടതിയിലും പിന്നീട് ഹൈകോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. 

News, Kerala, Injured, Arrest, Arrested, Police, Crime, Incident of man attacked and injured; Defendants arrested

കഴക്കൂട്ടം എസിപി ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം സര്‍ക്കിള്‍ മഹേഷ് പിള്ള, എസ്‌ഐ ബിനോദ് കുമാര്‍, ഗ്രേഡ് എസ്‌ഐ അനില്‍കുമാര്‍, ഗ്രേഡ് എഎസ്‌ഐ അനില്‍കുമാര്‍, എസ്‌സിപിഒ ബിനു, സിപിഒ ഷാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ഗുണ്ടാ നിയപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, Injured, Arrest, Arrested, Police, Crime, Incident of man attacked and injured; Defendants arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?