ക്ഷമയുടെ നെല്ലിപലകയും തകര്‍ത്തു.! ഗ്രൗന്‍ഡില്‍ ചൂടായി ചേതേശ്വര്‍ പൂജാര
ചെന്നൈ: (https://ift.tt/3rxJCbm) ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനിടെ ചേതേശ്വര്‍ പൂജാര ക്ഷമ കൈവിട്ടപ്പോള്‍ ക്രികെറ്റ് ഗ്രൗന്‍ഡില്‍ ദേഷ്യപ്പെട്ടു. സ്വന്തം തെറ്റിനെത്തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ താരം പുറത്തായതിനു പിന്നാലെയാണ് പൂജാര രോഷം പ്രകടിപ്പിച്ചത്.
നന്നായി ബാറ്റു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഔടാകുന്നത് എന്തു കഷ്ടമാണ്. ഡോം ബെസിന്റെ ഷോര്‍ട് ബോള്‍ നേരിട്ടപ്പോള്‍ പൂജാരയ്ക്കു പിഴയ്ക്കുകയായിരുന്നു. മിഡ് വികറ്റില്‍ റോറി ബേണ്‍സാണ് ക്യാച്ചെടുത്തത്. റീപ്ലേയില്‍ റോറി ബേണ്‍സ് ക്യാച്ചെടുക്കും മുന്‍പ് പന്ത് ഒലി പോപ്പിന്റെ മുതുകില്‍ തട്ടിയതായും വ്യക്തമായി. ബാറ്റ് പാഡില്‍ ഇടിച്ചാണു പൂജാര ദേഷ്യം തീര്‍ത്തത്.
ബാറ്റിങ്ങില്‍ മോശം തുടക്കം ലഭിച്ച ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത് പൂജാരയും ഋഷഭ് പന്തും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമായിരുന്നു. 143 പന്തുകള്‍ നേരിട്ട പൂജാര 73 റണ്‍സാണു നേടിയത്. 11 ഫോറുകള്‍ സ്വന്തമാക്കി. ഡോം ബെസിന്റെ പന്തില്‍ ബേണ്‍സിന് ക്യാച്ച് നല്‍കിയാണ് പൂജാര പുറത്തായത്. ഇതിനു പിന്നാലെ സ്വന്തം തെറ്റിനെക്കുറിച്ചോര്‍ന്ന് പൂജാര ക്ഷോഭിക്കുകയായിരുന്നു. ക്രികെറ്റ് ഗ്രൗന്‍ഡില്‍ മാന്യമായ പെരുമാറ്റത്തിന് ഉടമയായ ചേതേശ്വര്‍ പൂജാര ഗ്രൗന്‍ഡില്‍ ദേഷ്യപ്പെട്ട സംഭവങ്ങള്‍ അപൂര്‍വമാണ്.
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയിലാണ്. 88 പന്തില്‍ 91 റണ്‍സെടുത്ത ഋഷഭ് പന്താണ് ഒടുവില്‍ പുറത്തായത്. വാഷിങ്ടന്‍ സുന്ദറും (68 പന്തില്‍ 33) ആര്‍ അശ്വിനും (54 പന്തില്‍ എട്ട്) പുറത്താകാതെ നില്‍ക്കുന്നു.
Powered by Info News For You

Comments
Post a Comment