മാസ്‌ക് ധരിക്കാന്‍ പറഞ്ഞ കടയിലെ ജീവനക്കാരനെ വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചതായി പരാതി
തിരുവനന്തപുരം: (www.kvartha.com 27.02.2021) ശ്രീകാര്യത്ത് മാസ്‌ക് ധരിക്കാന്‍ പറഞ്ഞ കടയിലെ ജീവനക്കാരനെ വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചതായി പരാതി. ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനെതിരെയാണ് പരാതി. വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെ ചെരുപ്പ് വാങ്ങുന്നതിനായാണ് ബാറ്റാഷോറൂമിലേ്ക് വാര്‍ഡ് കൗണ്‍സിലറായ ചെമ്പഴന്തി ഉദയന്‍ എത്തിയത്.
മാസ്‌ക് ധരിക്കാതെ എത്തിയതിനാല്‍ മാസ്‌ക് ധരിക്കണമെന്ന് ജീവനക്കാര്‍ ഉദയനോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരാതി. ഉദയനൊപ്പം ഉണ്ടായിരുന്നവര്‍ ജീവനക്കാരെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഭവത്തില്‍ ജീവനക്കാരായ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് ശ്രീകാര്യം പൊലീസ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Complaint, Police, Mask, attack, The ward councilor attacked a store employee who told him to wear a mask
Powered by Info News For You

Comments
Post a Comment