വ്യാവസായിക പരിശീലന വകുപ്പ് ഐടി സെലില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികകളില്‍ കരാര്‍ നിയമനം
തിരുവനന്തപുരം: (https://ift.tt/3aCODIF) വ്യാവസായിക പരിശീലന വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐടി സെലില്‍ കരാര്‍ നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികകളിലേക്കാണ് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സെര്‍ടിഫികറ്റുകള്‍, പകര്‍പുകള്‍ എന്നിവ സഹിതം ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ്, അഞ്ചാംനില തൊഴില്‍ ഭവന്‍, വികാസ് ഭവന്‍, ബസ് ഡിപോയ്ക്ക് എതിര്‍വശം, ലാ കോളേജ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ യഥാക്രമം 10ന് രാവിലെ 10.30നും (സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍), 11ന് രാവിലെ 10.30നും (ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍) കൂടിക്കാഴ്ചയ്ക്കായി നേരിട്ടെത്തണം. വിശദവിവരം https://ift.tt/2XQlcvL ല്‍ ലഭിക്കും.
Powered by Info News For You

Comments
Post a Comment