പുതിയ റേഷന്‍ കാര്‍ഡ് എടുക്കുവാനും പേര് ചേര്‍ക്കുവാനും ഇപ്പോള്‍ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം; ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതിനും എന്‍ ആര്‍ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും സാധിക്കും
തിരുവനന്തപുരം: (https://ift.tt/37rF7Ye) നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് എടുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും അക്ഷയ കേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടാതെ മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനും ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നതിനും വിദേശത്ത് നിന്നും നാട്ടിലെത്തിയവരുടെ എന്‍ ആര്‍ ഐ സ്റ്റാറ്റസ് മാറ്റുന്നതിനും ഇതുവഴി സാധിക്കും.
പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനു വേണ്ട രേഖകള്‍;
പഞ്ചായത്തില്‍ നിന്നുള്ള റസിഡന്‍സ് സെര്‍ടിഫികറ്റ്, വിലേജില്‍ നിന്നുള്ള വരുമാന സെര്‍ടിഫികറ്റ്, ഉടമയുടെ ഫോടോ, മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ( ഉണ്ടെങ്കില്‍), വാടര്‍ കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്പര്‍ (ഉണ്ടെങ്കില്‍), ഗ്യാസ് കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്പര്‍ (ഉണ്ടെങ്കില്‍), പുതുതായി ചേര്‍ക്കേണ്ട റേഷന്‍ കടയുടെ നമ്പര്‍, ബാങ്ക് അകൗണ്ട് നമ്പര്‍ (ഉണ്ടെങ്കില്‍), മറ്റാരു റേഷന്‍ കാര്‍ഡില്‍ അംഗം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ കാര്‍ഡ് ഉടമ നല്‍കുന്ന സമ്മതപത്രം.
ഇ - റേഷന്‍ കാര്‍ഡ് പദ്ധതി തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്നതോടെ സപ്ലെ ഓഫിസില്‍ പോകാതെ തന്നെ റേഷന്‍ കാര്‍ഡ് അക്ഷയ കേന്ദ്രത്തിലൂടെ പ്രിന്റ് ചെയ്ത് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പണത്തിനും അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
Powered by Info News For You

Comments
Post a Comment