തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതിമാരെ പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി ആക്രമിച്ചുകൊല്ലാന്‍ ശ്രമം
കയ്പമംഗലം: (www.kvartha.com 08.02.2021) തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതിമാരെ പാതിരാത്രിയില്‍ വിളിച്ചുണര്‍ത്തി ആക്രമിച്ചുകൊല്ലാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മതിലകം പോലീസ് സ്റ്റേഷന് അരക്കിലോമീറ്ററോളം തെക്ക് മതില്‍മൂലയില്‍, ദേശീയപാതയോരത്തുള്ള സ്രാമ്പിക്കല്‍ ഹമീദ്-സുബൈദ ദമ്പതിമാരുടെ വീട്ടിലാണ് സംഭവം. കോളിങ് ബെല്‍ അടിക്കുന്നത് കേട്ട് സുബൈദയും (60) ഹമീദും (82) കിടപ്പുമുറിയില്‍നിന്ന് ഹാളിലെത്തി, സിറ്റൗട്ടിലേയ്ക്കുള്ള വാതില്‍ തുറന്നുനോക്കി.
ആരെയും കാണാഞ്ഞതിനാല്‍ വാതില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിറ്റൗടില്‍ പതുങ്ങിനിന്ന രണ്ടുപേര്‍ അകത്തേയ്ക്ക് തള്ളിക്കയറി ആക്രമിച്ചു. ഹമീദിനെ ചവിട്ടിവീഴ്ത്തിയിട്ട സംഘം സുബൈദയുടെ കഴുത്തില്‍ വയറിട്ട് കുരുക്കുകയും കത്തികൊണ്ട് തലയിലും കൈയിലും മുറിവേല്‍പ്പിക്കുകയും ചെയ്തു. വായിലും മുറിവേറ്റു. സുബൈദ ഉച്ചത്തില്‍ നിലവിളിച്ചതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പരിക്കേറ്റ സുബൈദയും ഹമീദും ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായതായി സൂചന.
Keywords: News, Kerala, Crime, Police, Custody, attack, Injured, hospital, Attempt to attack and kill an elderly couple living alone
Powered by Info News For You

Comments
Post a Comment