നാദാപുരത്ത് പൊള്ളലേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന അമ്മയും മകനും കൂടി മരിച്ചു

കോഴിക്കോട്: (www.kvartha.com 26.02.2021) നാദാപുരത്ത് വീടിനകത്തു പൊള്ളലേറ്റ് ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തില്‍ ബാക്കിയുണ്ടായിരുന്ന അമ്മയും മകനും കൂടി മരിച്ചു. ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകന്‍ സ്റ്റെഫിന്‍ (14) എന്നിവരാണ് വ്യാഴാഴ്ച മരിച്ചത്. ഗൃഹനാഥനായ രാജു (45) ചൊവ്വാഴ്ചയും മൂത്ത മകന്‍ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു. 

ഇരുവരുടെയും സംസ്‌കാരം ബുധനാഴ്ച നടത്തിയതിനു പിന്നാലെയാണ് വ്യാഴാഴ്ച രാവിലെ റീനയുടെയും വൈകിട്ട് സ്റ്റെഫിന്റെയും മരണം. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന ഭാര്യ റീനയുടെയും മക്കളുടെയും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസ് നിഗമനം.

Kozhikode, News, Kerala, Treatment, House, Police, Woman and boy who were being treated died in Nadapuram

Keywords: Kozhikode, News, Kerala, Treatment, House, Police, Woman and boy who were being treated died in Nadapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?