സെക്രടേറിയറ്റിനു മുന്നില്‍ പൊള്ളുന്ന വെയിലത്ത് റോഡില്‍ ഷര്‍ടിടാതെ ഉരുണ്ട് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം


തിരുവനന്തപരം: (https://ift.tt/2ZJZVFX) സെക്രടേറിയറ്റിനു മുന്നില്‍ പൊള്ളുന്ന വെയിലത്ത് റോഡില്‍ ഷര്‍ടിടാതെ ഉരുണ്ട് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമായിരുന്നു ഫോറസ്റ്റ് റിസര്‍വ് വാചര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് ഗ്രൂപിലെ ഉദ്യോഗാര്‍ഥികളുടെ ശയന പ്രദക്ഷിണം. ഉദ്യോഗാര്‍ഥികളായ മുരളീ ദാസ്, രേവല്‍ ദാസ്, ആര്‍ രമേഷ്, ഗോകുല്‍ ദാസ് എന്നിവരാണ് റോഡിലൂടെ ഉരുണ്ടത്. 

ചുട്ടുപൊള്ളുന്ന ടാര്‍ റോഡില്‍ ഷര്‍ടില്ലാതെ ഉരുണ്ട ഉദ്യോഗാര്‍ഥികള്‍ പിന്നീട് തളര്‍ന്നു വീണു. തുടര്‍ന്ന് ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. സമര പന്തലില്‍ നിന്ന് വടക്കേ ഗേറ്റ് വരെ ഉരുണ്ട ഇവര്‍ക്കൊപ്പം മറ്റ് ഉദ്യോഗാര്‍ഥികളും മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. നിയമനം ലഭിക്കും വരെ സമരം തുടരാനാണ് തീരുമാനം. 

News, Kerala, State, Thiruvananthapuram, Job, Secretariat, Protesters, Career, PSC protesters rolling on hot road


പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കു മതിയായ നിയമനം നല്‍കാതെ താല്‍ക്കാലികക്കാരെ വാചര്‍ തസ്തികകളില്‍ യഥേഷ്ടം നിയമിക്കുന്നതിനെതിരെയാണ് ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിച്ചത്. 

Keywords: News, Kerala, State, Thiruvananthapuram, Job, Secretariat, Protesters, Career,  PSC protesters rolling on hot road

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?