ആധുനിക ശബ്ദ ദൃശ്യ സംവിധാനങ്ങളുമായി കൈരളി, ശ്രീ തീയേറ്ററുകള്‍ തുറന്നു

കോഴിക്കോട്: (www.kvartha.com 19.02.2021) ആധുനിക ശബ്ദ ദൃശ്യ സംവിധാനങ്ങളുമായി കൈരളി, ശ്രീ തീയേറ്ററുകള്‍ തുറന്നു. ഏഴു കോടി രൂപ മുടക്കിയാണ് കൈരളി, ശ്രീ തീയേറ്ററുകള്‍ നവീകരിച്ചത്. ബാര്‍കോ 4 കെ ജി ബി ലേസര്‍ പ്രൊജക്ടര്‍, അറ്റ്മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിള്‍ ബീം ത്രീഡി, ആര്‍ ജെ ബി ലേസര്‍ സ്‌ക്രീന്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

വിശാലമായ ലോബി, ലളിതകലാ അക്കാദമിയുടെ പെയ്ന്റിംഗ് ഗ്യാലറി, ഫീഡിംഗ് റൂം തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു. മന്ത്രി എ കെ ബാലന്‍ നവീകരിച്ച തീയേറ്റര്‍ സമുച്ചയം ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പി വി ഗംഗാധരന്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ഷാജി എന്‍ കരുണ്‍, എം കെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓസ്‌കാര്‍ അവാര്‍ഡ് നേടിയ 1971 എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

File Photo:
Kozhikode, News, Kerala, Theater, Inauguration, Minister, MLA, Kairali and Sree theaters opened with modern sound and visual systems

Keywords: Kozhikode, News, Kerala, Theater, Inauguration, Minister, MLA, Kairali and Sree theaters opened with modern sound and visual systems


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?