സ്‌കൂടെര്‍ യാത്രികനെ കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചശേഷം ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി

കായംകുളം: (www.kvartha.com 18.02.2021) സ്‌കൂടെര്‍ യാത്രികനായ യുവാവിനെ കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചശേഷം ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗമായ വള്ളികുന്നം ഇലിപ്പക്കുളം ചുനാട് അയ്യപ്പയില്‍ എന്‍ എസ് ശ്രീകുമാറിന്റെ മകന്‍ ഹരിഗോവിന്ദി(23)നെയാണ് രണ്ടംഗ സംഘം ആക്രമിക്കാന്‍ ശ്രമിച്ചത്. 

കാപ്പില്‍ വിശ്വഭാരതി സ്‌കൂളിന് കിഴക്കുവശത്ത് വച്ച് ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച യുവാവ് ലിഫ്റ്റ് ചോദിക്കാനെന്ന തരത്തില്‍ കൈ കാണിച്ചു. സ്‌കൂടെര്‍ നിര്‍ത്തിയ ശേഷം കുരുമുളക് സ്‌പ്രേ അടിക്കുകയും തുടര്‍ന്ന് മറ്റൊരു യുവാവ് ബൈക്കിലെത്തി വടികൊണ്ട് പുറത്തടിക്കുകയായിരുന്നെന്നും ഹരിഗോവിന്ദ് കായംകുളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബൈകില്‍ അക്രമിസംഘം പിന്തുടര്‍ന്നപ്പോള്‍ സ്‌കൂടെര്‍ വേഗത്തില്‍ ഓടിച്ച് അടുത്ത കടയിലേക്ക് കയറിയാണ് രക്ഷപ്പെട്ടത്. 

News, Kerala, Complaint, Police, Attack, Bike, Crime, Complaint that tried to attack man who traveling on a scooter

Keywords: News, Kerala, Complaint, Police, Attack, Bike, Crime, Complaint that tried to attack man who traveling on a scooter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?