ഒടുവില്‍ വഴങ്ങേണ്ടി വന്നു; ഐടി മന്ത്രാലയം നിര്‍ദേശിച്ച അകൗണ്ടുകള്‍ അസാധുവാക്കി തുടങ്ങി ട്വിറ്റര്‍


ന്യൂഡെല്‍ഹി: (https://ift.tt/3rCbURL) ക്രിമിനല്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഐ ടി മന്ത്രാലയം നിര്‍ദേശിച്ച അകൗണ്ടുകള്‍ ട്വിറ്റര്‍ അസാധുവാക്കി തുടങ്ങി. ഐ ടി മന്ത്രാലയം നിര്‍ദേശിച്ച 257 ല്‍ 126 എണ്ണം ഇതുവരെ അസാധുവാക്കി. മോദിസര്‍കാര്‍ കര്‍ഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്ന അര്‍ത്ഥം വരുന്ന മോദി പ്ലാനിംഗ് ഫാര്‍മേഴ്സ് ജെനോസൈഡ് എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത അകൗണ്ടുകള്‍ക്കെതിരെയാണ് നടപടി. 

News, National, India, New Delhi, Social Media, Twitter, Central Government,Twitter begins Government orders to block accounts for spreading misinformation


ട്വിറ്റര്‍ മാധ്യമമാക്കി കേന്ദ്രസര്‍കാര്‍ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഐടി മന്ത്രാലയം നിലപാട് കടുപ്പിച്ചിരുന്നു. ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റര്‍ വഴങ്ങിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 7 വര്‍ഷ തടവ് അടക്കം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി നടപടി സ്വീകരിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ട്വിറ്റര്‍ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. 

പാക്ക് പിന്തുണയോടെ ഖാലിസ്ഥാന്‍ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന അകൗണ്ടുകളും ട്വിറ്റര്‍ പൂട്ടി തുടങ്ങി. ഇക്കാര്യത്തിലും 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന നോടിസ് ഐ ടി മന്ത്രാലയം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള 1178 ട്വിറ്റര്‍ അകൗണ്ടുകളില്‍ 583 എണ്ണത്തിനെങ്കിലും ഇതുവരെ താഴ് വീണു. 

ഇനി വരുന്ന മണിക്കൂറുകളില്‍ കൂടുതല്‍ അകൗണ്ടുകള്‍ അസാധുവാക്കപ്പെടുമെന്നും കേന്ദ്രസര്‍കാരുമായി ഏറ്റുമുട്ടല്‍ വേണ്ട എന്നും ട്വിറ്റര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.


Keywords: News, National, India, New Delhi, Social Media, Twitter, Central Government, Twitter begins Government orders to block accounts for spreading misinformation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?